കാമുകന്‍റെ പിറന്നാളാഘോഷത്തിന് പോയ പെണ്‍കുട്ടിയെ കനാലിനരികിലെ ഒഴിഞ്ഞ പ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  

 

 

റായ്പൂര്‍ :കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയ പെണ്‍കുട്ടിയെ കനാലിനരികിലെ ഒഴിഞ്ഞ പ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കാമുകന്‍ അറസ്റ്റിലായി. ചത്തീസ്ഘണ്ഡിലെ റായ്പൂരിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 25 വയസ്സുകാരിയായ ചന്ദ യാദവാണ് കാമുകന്‍ ധനേഷ്യര്‍ സാഹുവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തിന് മുറിവേറ്റ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 7 നായിരുന്നു ധനേഷ്യറിന്റെ പിറന്നാള്‍. മാതാപിതാക്കളോട് പറയാതെയാണ് പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയത്. ഇതിന് ശേഷം പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ നിന്നും തിരിച്ച് പോയില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ ജാതിയെ ചൊല്ലി കാമുകന്റെ വീട്ടില്‍ വഴക്കായി. തുടര്‍ന്ന് ഒന്‍പതാം തീയതി പെണ്‍കുട്ടിയെ തിരിച്ച് വീട്ടില്‍ കൊണ്ട് വിടാന്‍ തയ്യാറായി കാമുകന്‍ ചന്ദയേയും കൂട്ടി പുറത്തേക്കിറങ്ങി. വഴിയില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കിടുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സ്വയം നിയന്ത്രിക്കാനാവാതെ ധനേഷ്യര്‍ പെണ്‍കുട്ടിയെ കനാലിന്റെ അരികില്‍ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ചന്ദയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ധനേഷ്യര്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കാമുകന്റെ വീട്ടുകാര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടാവുമെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം. പരാതിയെ തുടര്‍ന്ന് ധനേഷ്യറിന്റെ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 

മദ്യപിച്ചെത്തിയ അച്ഛന്‍ വിവാഹത്തെച്ചൊല്ലി വഴക്കിട്ടു; രക്ഷപ്പെടാന്‍ അയല്‍വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയില്‍ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ച് നെഞ്ചില്‍ കുത്തി; അരീക്കോട് നടന്നത് ദുരഭിമാനക്കൊല ദലിത് യുവാവിനെ പ്രണയിച്ചു; ജ്യൂസില്‍ വിഷം കലര്‍ത്തി മകള്‍ക്ക് കൊടുത്ത് മരണത്തിനായി കാത്തിരുന്നു; ഒടുവില്‍ മകളുടെ മൃതദേഹം സ്വന്തം കൃഷിയിടത്തിലിട്ട് കത്തിച്ച് അച്ഛന്റെ പ്രതികാരം 20 കാരിയായ പോണ്‍ താരത്തെ കൂടി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഒരു മാസത്തിനിടെ മരണമടഞ്ഞത് നാല് പേര്‍   പ്രതിയെ കുടുക്കിയത് ആ പാടുകള്‍; 17 കാരിയെ പീഡിപ്പിച്ചു കൊന്നു; ജീവപര്യന്തം തടവ്
Latest
Widgets Magazine