തലച്ചോറ് തകർക്കുന്ന ശീലങ്ങൾ; പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ തലച്ചോറിനു കേട്

ഹെൽത്ത് ഡെസ്‌ക്

ലണ്ടൻ: ഒരു മനുഷ്യന്റെ ശാരീരികമായ എല്ലാ ശേഷിയെയും നിയന്ത്രിക്കുന്നത് മനുഷ്യന്റെ തലച്ചോറാണ്. പുകവലിയും, മദ്യപാനവും എന്തിന് പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്നതു പോലും മനുഷ്യന്റെ തലച്ചോറിനെ തകർക്കുമെന്നാണ് റിപ്പോർട്ട്.
തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്സിജൻ ആവശ്യമാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. മാനസികമായും ശാരീരകമായുമുള്ള പ്രവർത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാൽ നമ്മുടെ ചില മോശം ശീലങ്ങൾ തലച്ചോറിനെ നശിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അൽഷിമേഴ്സ്, വിഷാദം, മസ്തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നിങ്ങൾ പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങൾ എത്താതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിൻ ഹെമറേജിന് കാരണമായിത്തീരും. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാൻ കാരണമാകും.

ഓർമ്മശക്തി, ഭാഷ കഴിവ്, കാഴ്ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോർട്ടക്സ് എന്ന പുറംഭാഗമാണ്. എന്നാൽ പുകവലി, കോർട്ടക്സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓർമ്മശക്തിയെ ബാധിക്കാൻ കാരണമാകും. മധുരം അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങൾ വളരുന്നതിന് അമിത മധുരം തിരിച്ചടിയാകും. അൽഷിമേഴ്സ് സാധ്യത വർദ്ധിക്കാൻ ഇത് കാരണമാകും.

തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്സിജൻ ആവശ്യമാണ്. എന്നാൽ ഓക്സിജന്റെ സ്ഥാനത്ത് നമ്മൾ മലിനവായു ശ്വസിക്കുന്നത് തലച്ചോറിന് ദോഷകരമായി മാറും. തലച്ചോറിന്റെ പ്രവർത്തനക്ഷമത കുറയാൻ ഇത് കാരണമായിത്തീരും. നമ്മൾ ഉറങ്ങുമ്പോൾ, തലച്ചോറിലെ കോശങ്ങൾ, സ്വയം ഒരു ശുദ്ധീകരണ പ്രക്രിയയിലായിരിക്കും.

കോശങ്ങളിലെ വിഷവസ്തുക്കളെ ഒഴിവാക്കി, കൂടുതൽ ആരോഗ്യമുള്ളതായി മാറും. എന്നാലും ഉറക്കക്കുറവ്, കാരണം ഈ പ്രക്രിയ തടസപ്പെടുകയും, തലച്ചോറിലെ കോശങ്ങൾ ക്രമേണ നശിക്കുകയും ചെയ്യും. ഇത ഓർമ്മക്കുറവ്, അൽഷിമേഴ്‌സ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഉറങ്ങുമ്പോൾ, തല മൂടുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഉറങ്ങുമ്പോൾ തലമൂടുന്നത് വഴി ഓക്സിജനേക്കാൾ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ശ്വസിക്കാൻ കാരണമാകും.

തലച്ചോറിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാൻ ഇടയാക്കുകയും ചെയ്യും. നിങ്ങൾ സംസാരം കുറച്ചാൽ, അത് തലച്ചോറിനെ ബാധിക്കും. കൂടുതൽ സംസാരിക്കുന്നതും, ബുദ്ധിപരമായി ചിന്തിക്കുന്നതുമൊക്കെ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. സംസാരിക്കാതെയും ചിന്തിക്കാതെയുമിരുന്നാൽ, അത് തലച്ചോറിന്റെ പ്രവർത്തനക്ഷമതയെ പിന്നോട്ടടിക്കും

Top