ഇന്ത്യ ബ്രസിലിനെ പിന്നിലാക്കി: ഫുട്‌ബോളിൽ കരുത്തറിയിച്ച് ഇന്ത്യൻ ടീം

സ്‌പോട്‌സ് ഡെസ്‌ക്

ദില്ലി: ഇന്ത്യയിൽ ഫുട്‌ബോളിന് നല്ലകാലമാണെന്നതിന്റെ മറ്റൊരു വാർത്തകൂടി പുറത്തുവന്നു. അണ്ടർ 17 ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതിന് ഫിഫയുടെ അഭിനന്ദനം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യയുടെ സീനിയർ ടീം പരാജയമറിയാതെ 12 മത്സരങ്ങൾ പൂർത്തിയാക്കി, ഈ നേട്ടം കൈവരിക്കുന്ന ലോക ഫുട്‌ബോളിലെ രണ്ടാമത്തെ ടീമായി. ലോക ചാമ്പ്യൻമാരായ ജർമനി മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ പ്രാധാന്യം മനസിലാവുക. ലോക ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബ്രസീലിനും അർജന്റീനയ്ക്കുപോലും നേടാൻ കഴിയാത്തതാണ് ഇന്ത്യയുടെ നേട്ടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവസാനം കളിച്ച 12 മത്സരങ്ങളിൽ 11 ജയവും ഒരു സമനിലയുമാണ് ഇന്ത്യയുടെ സമ്പാദ്യം. ജർമനിയാകട്ടെ അവസാനം കളിച്ച 19 മത്സരങ്ങളിൽ 16 ജയവും മൂന്ന് സമനിലയും നേടി. 12 കളികളിൽ 9 ജയവും മൂന്ന് സമനിലയുമുള്ള ബെൽജിയമാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യയുടെ അപരാജിത കുതിപ്പ് ഫിഫ റാങ്കിംഗിലും പ്രതിഫലിച്ചു. 2016 ഫെബ്രുവരിയിൽ 173ാം റാങ്കിലായിരുന്ന ഇന്ത്യ 20 വർഷത്തിനിടെ ആദ്യമായി ആദ്യ 100നുള്ളിൽ എത്തി. 2019 ഏഷ്യാ കപ്പിനുള്ള യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ വിജയക്കുതിപ്പ് തുടർന്നത്. 2011ലാണ് ഇന്ത്യ അവസാനമായി ഏഷ്യാകപ്പ് കളിച്ചത്. അന്ന് ലോകകപ്പ് കളിച്ചിട്ടുള്ള ദക്ഷിണ കൊറിയ അടക്കമുള്ള ടീമുകളോട് വമ്പൻ തോൽവി ഏറ്റുവാങ്ങി.

Top