മെട്രോ നിർമാണത്തിൽ വൻ അഴിമതി: മെട്രോ ട്രെയിൻ ചോർന്നൊലിക്കുന്നു; ബ്രേക്ക് ഡൗൺ ആയത് നാലു തവണ

സ്വന്തം ലേഖകൻ

കൊച്ചി: ആദ്യ യാത്ര തന്നെ വിവാദമായ മെ്‌ട്രോ ട്രെയിൻ നിർമാണത്തിൽ അഴിമതി മണക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പരിവാരങ്ങളും ആഘോഷപൂർവം ഓടിക്കയറിയപ്പോൾ വഴിയിൽ നിന്നു പോയ ട്രെയിൻ ചോർന്നൊലിക്കുന്നതിന്റെ റിപ്പോർട്ടുകളാണ് ഇന്നലെ പുറത്തു വന്നത്. മെട്രോ യാത്രക്കാരിൽ ഒരാൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ആദ്യ ദിവസം മെട്രോയുടെ ചില്ലുകൾക്കിടയിൽ പേപ്പറും ടിക്കറ്റ് കൗണ്ടറുകളും കുത്തി തിരുകിയ മലയാളികളുടെ തനി സ്വഭാവം ആദ്യം ദിനം തന്നെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് അടിക്കടി പണിമുടക്കുന്ന മെട്രോയുടെ വ്യക്തമായ ചിത്രവും പുറ്‌ത്തെത്തിയത്. ഇതോടെയാണ് മെട്രോ നിർമാണത്തിൽ അഴിമതിയുണ്ടെന്ന സംശയം ബലപ്പെട്ടത്.
ആലുവയിലേക്കുള്ള യാത്രയ്ക്കിടെ മുട്ടം മെട്രോ സ്റ്റേഷനും അമ്പാട്ടുകാവിനുമിടയിൽ വച്ചു മഴപെയ്യുമ്പോൾ ചോരുന്ന മെട്രോയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരിക്കുന്നുവെന്നവകാശപ്പെടുമ്പോഴും ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾ മെട്രോയിൽ നിലനിൽക്കുന്നുണ്ടെന്നാണ് പ്രസ്തുത വീഡിയോ സൂചിപ്പിക്കുന്നത്. ബോഗി ഭാഗങ്ങൾക്കിടയിലൂടെ വെള്ളം വരുന്നതും അത് ട്രയിനിനകത്തു വീഴുന്നതും വീഡിയോയിൽ കാണാൻ കഴിയും. മെട്രോ ട്രെയിന്റെ ഒരു ഭാഗം ചോർന്നൊലിക്കുന്നതും, ട്രെയിനുള്ളിലെ വിടവിലൂടെ വെള്ളം അകത്തേയ്ക്കു വീഴുന്നതുമായ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ട്രെയിനിന്റെ വാതിലും സീറ്റുകളും വ്യക്തമായി ഈ ചിത്രത്തിൽ കാണുകയും ചെയ്യാം.
ഉദ്ഘാടന ദിനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ യാത്ര ചെയ്തതോടെയാണ് മെട്രോ ആദ്യം വിവാദത്തിൽ കുടുങ്ങിയത്. പിന്നാലെയാണ് ഉമ്മൻചാണ്ടിയും സംഘവും ആഘോഷ പൂർവം പ്രതിഷേധ മെട്രോ യാത്ര സംഘടിപ്പിച്ചത്. ഈ യാത്രയിലാണ് മെട്രോ റയിൽ പാതി വഴിയിൽ പണിമുടക്കിയത്. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം വീണ്ടും മെട്രോയിൽ ചോർച്ചയെന്ന വിവാദമുണ്ടായിരികിക്കുന്നത്. ഇക്കഴിഞ്ഞ 20ന് വൈകീട്ട് 7:40ന് ആലുവയിൽ നിന്നും പുറപ്പെട്ട മെട്രോ ട്രെയിനാണ് യാത്ര തുടങ്ങി ഏതാനും നിമിഷങ്ങൾക്കകം മുട്ടം സ്റ്റേഷനിൽ വച്ച് പ്രവർത്തനം നിലച്ചത്.
മെട്രോ സംബന്ധിച്ചു സാങ്കേതിക വിദ്യയുടെ ധാരാളിത്തം കൊട്ടിഘോഷിക്കപ്പെടുമ്പോഴും വീഴ്ചകൾക്കു ഒരു കുറവുമില്ലെന്നാണ് പ്രസ്തുത സംഭവങ്ങൾ തെളിയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top