ബ്രെക്സിറ്റ് ബഹളം: സർക്കാർ വീഴുമോ?പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ അവിശ്വാസത്തിനു നീക്കം

ലണ്ടൻ: ബ്രെക്സിറ്റ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ അവിശ്വാസത്തിനു നീക്കം. ഉടമ്പടി സംബന്ധിച്ച അഭിപ്രായഭിന്നതകൾ മൂലം ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധിരൂക്ഷമായിരിക്കയാണ് .ഡൊമിനിക് റാബ് ബ്രെക്‌സിറ്റ് സെക്രട്ടറി പദവിയില്‍ നിന്നും രാജി വച്ച ഒഴിവില്‍ കാബിനറ്റ് മിനിസ്റ്റര്‍ മൈക്കല്‍ഗോവിനെ നിയമിക്കാനുള്ള നീക്കത്തില്‍ നിന്നും ഗോവ് ഒഴിഞ്ഞ് മാറിയതിനെ തുടര്‍ന്ന് തെരേസ പുതിയ പ്രതിസന്ധിയിലായി. തെരേസയുടെ ബ്രെക്‌സിറ്റ് നയത്തില്‍ പ്രതിഷേധിച്ച് ബ്രെക്‌സിറ്റ് സെക്രട്ടറി പദവിയില്‍ നിന്നും വ്യാഴാഴ്ച ഡൊമിനിക്ക് റാബ് രാജി വച്ചതിനെ തുടര്‍ന്നായിരുന്നു പ്രശ്‌നം ഉയര്‍ന്ന് വന്നത്. കാബിനറ്റില്‍ നിന്നും ഗോവും വിട്ട് പോകാന്‍ ആലോചിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട് .കൺസർവേറ്റിവ് (ടോറി) പാർട്ടിയിൽ ആഭ്യന്തരകലഹം രൂക്ഷമായതിനൊപ്പം പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ അവിശ്വാസത്തിനു നീക്കവും തുടങ്ങി. ബ്രെക്സിറ്റിനു മേൽനോട്ടം വഹിച്ചിരുന്ന മന്ത്രി ഡോമിനിക് റാബിന്റേതുൾപ്പെടെ മന്ത്രിസഭയിൽനിന്നു കൂട്ടരാജി കൂടിയായതോടെ സർക്കാരിന്റെ ഭാവി തുലാസിലായി. കരാറില്ലാത്തതിലും ഭേദമാണ് എന്തെങ്കിലുമൊരു കരാറെന്ന അഭിപ്രായവുമായി മന്ത്രി ലിയം ഫോക്സ് പ്രധാനമന്ത്രിക്കു പിന്തുണയുമായി രംഗത്തുണ്ട്. പരിസ്ഥിതി മന്ത്രി മൈക്കൽ ഗൊവും മേയെ പിന്തുണയ്ക്കുന്നു. പ്രതിഷേധങ്ങൾക്കിടയിലും കരടു കരാറുമായി മുന്നോട്ടുപോകാനാണു മേയുടെ തീരുമാനം. ഇതു സംബന്ധിച്ച് മേയ് കഴിഞ്ഞദിവസം എംപിമാരുടെ ചോദ്യങ്ങൾ നേരിട്ടതു ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ തന്നെ അപൂർവസംഭവമായി.

ബ്രിട്ടന്റെ പരമാധികാരത്തിൽ കൈകടത്താൻ യൂറോപ്യൻ യൂണിയന് അധികാരം നൽകുന്ന ചില വ്യവസ്ഥകൾ മേയുടെ കരാറിലുള്ളതാണു പ്രതിഷേധത്തിനു കാരണം. മേ മുന്നോട്ടു വച്ച കരാറിന് പാർലമെന്റിലെ 650 അംഗങ്ങളിൽ 320 പേരുടെ പിന്തുണയുണ്ടെങ്കിൽ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിടാം. ഉടമ്പടി ചർച്ചചെയ്യാൻ യൂറോപ്യൻ യൂണിയൻ 25നു പ്രത്യേക ഉച്ചകോടി ചേരുന്നുണ്ട്. ബ്രെക്സിറ്റ് അനിശ്ചിതത്വം മൂലം ഓഹരിവിപണി ഇടിഞ്ഞു. പൗണ്ടിനും വിലയിടിഞ്ഞു.തെരേസ മേയ്ക്കെതിരെ അവിശ്വാസം കൊണ്ടുവരാനായി പ്രത്യേക സമിതി അധ്യക്ഷൻ ഗ്രഹാം ബ്രേഡിക്കു കത്തെഴുതിയെന്നു തുറന്നു പറഞ്ഞ് കൺസർവേറ്റിവ് പാർട്ടിയിലെ 20 എംപിമാർ. ആകെ 48 പേർ ആവശ്യപ്പെട്ടാൽ പാർട്ടിയിൽ അവിശ്വാസം ചർച്ചയ്ക്കെടുക്കും.‌ 315 കൺസർവേറ്റിവ് എംപിമാരിൽ 158 പേരുടെ പിന്തുണയുണ്ടെങ്കിൽ പാസാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്താണ് BREXIT ?

‘ബ്രിട്ടിഷ് എക്സിറ്റ്’ എന്നതിന്റെ ചുരുക്കരൂപം. ബ്രിട്ടൻ യൂറോപ്യൻ യൂണിയനു(ഇയു)മായുള്ള ബന്ധം വേർപെടുത്തണമെന്ന അപ്രതീക്ഷിത തീരുമാനമായത് 2016 ജൂൺ 23 ലെ ഹിതപരിശോധനയിൽ. ഹിതപരിശോധന നിർദേശിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറണ് രാജിവയ്ക്കേണ്ടി വന്നു. അങ്ങനെയാണ്, അന്ന് ഹോം സെക്രട്ടറിയായിരുന്ന തെരേസ മേ കൺസർവേറ്റിവ് പാർട്ടി നേതാവായതും പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയായതും. ബ്രെക്സിറ്റ് നടപടികൾ ഔദ്യോഗികമായി തുടങ്ങിവച്ചത് 2017 മാർച്ച് 29ന്. യൂറോപ്യൻ യൂണിയനുമായി പുതിയ ബന്ധം നിർവചിച്ചുള്ള കരാറുണ്ടാക്കാൻ ബ്രിട്ടനുള്ള സമയം അന്നു മുതൽ രണ്ടുവർഷം.

അതേസമയം തന്നെ ഡീല്‍ വിലപേശാന്‍ തെരേസ അനുവദിക്കില്ലെന്നറിഞ്ഞതിനാലാണ് ഗോവ് ബ്രെക്‌സിറ്റ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത് വിസമ്മതിച്ചിരിക്കുന്നതെന്നാണ് ബിബിസി പൊളിറ്റിക്കല്‍ എഡിറ്ററായ ലോറ ക്യൂന്‍സ്‌ബെര്‍ഗ് വെളിപ്പെടുത്തിയിരിക്കുന്നത്. 2016ലെ റഫറണ്ടത്തില്‍ ജനം വോട്ട് ചെയ്തതിന് അനുസൃതമായിട്ടുള്ള ഡീലാണ് നടപ്പിലാക്കുന്നതെന്നാണ് അതിനിടെ തെരേസ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ തെരേസ നാശത്തിനുള്ള പുറപ്പെടാണ് ഈ ഡീലിലൂടെ നടത്തുന്നതെന്നാണ് ഒരു ടോറി ബാക്ക്‌ബെഞ്ചര്‍ തെരേസക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്.

ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഡ്രാഫ്റ്റ് വിത്ത്ഡ്രാവല്‍ അഗ്രിമെന്റ് ബുധനാഴ്ചായയിരുന്നു ഗവണ്‍മെന്റ് വെളിപ്പെടുത്തിയിരുന്നത്. യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നത് വിശദീകരിക്കുന്ന കാര്യങ്ങള്‍ 585 പേജുകളിലായിട്ടാണ് ഈ അഗ്രിമെന്റില്‍ സെററ് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ കാളര്‍മാരുടെ ബ്രെക്‌സിറ്റ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തെരേസ എല്‍ബിസി റേഡിയോയിലൂടെ ഉത്തരമേകുന്നത്. ബ്രെക്‌സിറ്റ് സെക്രട്ടറിയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാനാവുമോയെന്ന് ഇന്നലെയായിരുന്നു തെരേസ ഗോവിനോട് ചോദിച്ചിരുന്നത്.

നിലവില്‍ എന്‍വയോണ്‍മെന്റ് സെക്രട്ടറി എന്ന സ്ഥാനത്താണ് ഗോവ് നിലകൊള്ളുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് ഡീലിനായി വിലപേശാന്‍ തനിക്ക് അവസരമേകിയാല്‍ മാത്രമേ ഈ പദവി ഏറ്റെടുക്കുകയുള്ളൂവെന്നാണ് ഗോവിന്റെ നിലപാട്.എന്നാല്‍ ഇതിന് സമ്മതിക്കില്ലെന്ന് തെരേസ വ്യക്തമാക്കിയതോടെ കാബിനറ്റില്‍ നിന്നും തന്നെ ഗോവ് വിട്ട് പോകാന്‍ ഒരുങ്ങുന്നുവെന്നാണ് ബിബിസി വെളിപ്പെടുത്തുന്നത്. മുന്‍ ബ്രെക്‌സിറ്റ് സെക്രട്ടറി റാബിന് പുറമെ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി എസ്‌തെര്‍ മാക് വേയും കാബിനറ്റില്‍ നിന്നും ഈഡിലിന്റെ പേരില്‍ രാജി വച്ചിട്ടുണ്ട്.

Top