കതിർമണ്ഡപത്തിലെത്തിയ വധുവിനെക്കണ്ട് വരൻ അലറിക്കരഞ്ഞു !..

വിവാഹ മുഹൂര്‍ത്ത സമയത്ത് വധു മറ്റൊരാളുടെ കൂടെ ഒളിച്ചോടുന്നത് സിനിമയില്‍ കണ്ടിട്ടുണ്ട്. മറ്റു പല കാരണങ്ങൾ കൊണ്ടും വിവാഹം മണ്ഡപത്തിൽ വച്ചുതന്നെ മുടങ്ങുന്നത് ചിലപ്പോഴൊക്കെ വാർത്തകളിൽ വാരാറുണ്ട്.

പലപ്പോഴും പലരുടെയും ജീവിതത്തിലും അങ്ങിനൊക്കെ നടന്നത് നാം പത്രങ്ങളിൽ വായിക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വിതുരയില്‍ സംഭവിച്ചത് ഇതൊന്നുമായിരുന്നില്ല. പ്രമുഖ കല്യാണമണ്ഡപത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.വധുവിനെ മണ്ഡപത്തിലേക്കു ആനയിക്കുമ്പോഴായിരുന്നു അതുസംഭവിച്ചത്.

അതുവരെ ഒന്നും മിണ്ടാതെ കതിര്‍മണ്ഡപത്തിലിരുന്ന വരന്‍ വധുവിനെ കണ്ടതോടെ അലറി ബഹളം വച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. പൂക്കള്‍ വാരി മുകളിലേക്കെറിഞ്ഞു.വരൻ ആര്‍ത്ത് അട്ടഹസിക്കുകയും ചെയ്‌തെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്താണ് കാര്യമെന്ന് ആദ്യം ആർക്കും പിടികിട്ടിയില്ല. വധുവിനെ പെട്ടെന്നു സ്ഥലത്തുനിന്നും മാറ്റുകയും ചെയ്തു.

ഇതോടെ, വിവാഹത്തിനെത്തിയ അതിഥികള്‍ കാര്യമറിയാതെ പരിഭ്രാന്തിയിലായി.വിവാഹം അലങ്കോലപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ബന്ധുക്കളും. തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ ഉടന്‍ തന്നെ വിതുര പോലീസില്‍ പരാതി നല്‍കി.

എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡപത്തിലെത്തി കാര്യങ്ങള്‍ തിരക്കുകയും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തു. ഇരുവീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു ചര്‍ച്ച നടത്തിയെങ്കിലും വിവാഹത്തില്‍ നിന്നും പിന്മാറാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചു. പോലീസ് അതിനെ പിന്തുണ നൽകിയെന്നും വിതുര എസ്‌ഐ എസ്എല്‍ പ്രേംലാല്‍ അറിയിച്ചു.

എന്തായിരുന്നു യുവാവിന്റെ പ്രശ്നമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാനസിക പ്രശമാണോ, അതോ വിവാഹം മുടക്കാൻ വെറുതെ അഭിനയിച്ചതാണോ എന്നൊന്നും വ്യക്തമല്ലെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവത്തിൽ മകളുടെ വീവിതം തിരികേ കിട്ടിയ ആശ്വാസത്തിലാണ്‌ വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും.

Latest
Widgets Magazine