ബ്രിട്ടാനിയ ബിസ്‌ക്കറ്റിന്റെ ഗുഡ്‌ഡേ ചോക്കോനട്ട് കുക്കീസില്‍ പുഴു…ബിസ്‌ക്കറ്റ് വാങ്ങുന്നവര്‍ സൂക്ഷിക്കുക

കോട്ടയം : ഇന്ത്യയിലെ പ്രമുഖ ബിസ്‌കറ്റ് നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ ബിസ്‌ക്കറ്റിന്റെ ഗുഡ്‌ഡേ ചോക്കോനട്ട് കുക്കീസില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപകമായ തോതില്‍ പരിശോധന ആരംഭിച്ചു. കോട്ടയത്തിനടുത്ത് കഞ്ഞിക്കുഴിയിലെ ഒരു ബേക്കറിയില്‍ നിന്ന് ഈ മാസം 12-ന് വാങ്ങിയ ഗുഡ് ഡേ ചോക്കോനട്ട് കുക്കീസിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഈ ബ്രാന്റിലുള്ള ബിസ്‌ക്കറ്റിന്റെ ബാച്ച് നമ്പര്‍ ബ്ബോ91619 (മെഷീന്‍ കോഡ് 104 ആ, പ്പക്കെദ് ഒന്‍ 22/09/2016) ലാണ് വ്യാപാകമായി പുഴുവിനെ കണ്ടെത്തിയിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലെ വിവിധ കടകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2003-ല്‍ കാഡ്ബറീസ് ചോക്ലേറ്റില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കാഡ്ബറീസ് ചോക്ലേറ്റ് നിരോധിച്ചിരുന്നു. 2014-15 കാലത്ത് മാഗി ന്യൂഡില്‍സില്‍ അനുവദനീയമായ തോതില്‍ കൂടുതല്‍ ലഡ്ഡിന്റെ അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. ഏതാണ്ട് അതേ അവസ്ഥയിലേക്കാണ് ബ്രിട്ടാനിയ ബിസ്‌ക്കറ്റും നീങ്ങുന്നതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയിലേറ്റവും കൂടുതല്‍ ബിസ്്ക്കറ്റും ബേക്കറി ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്ന സംസ്ഥാനമാണ് കേരളം. ഇക്കഴിഞ്ഞ ദിവസം കൊല്ലത്ത് മൃഗക്കൊഴുപ്പ് ഉപയോഗിച്ച് കേക്കും മറ്റ് ബേക്കറി സാധനങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന സംഘത്തെക്കുറിച്ച് മാധ്യമ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു.

ബഹുരാഷ്ട്ര കുത്തക കമ്പനിയായ ബ്രിട്ടാനിയയുടെ കുക്കീസിനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവത്തോടെയാണ് തങ്ങള്‍ പരിശോധിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥമെന്ന ബിസ്‌ക്കറ്റില്‍ പുഴുവിനെ കണ്ടെത്തിയ പരാതി അതീവ ഗൗരവത്തോടെ പരിശോധിക്കുമെന്ന് അദ്ദേഹം വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.

Top