ഇങ്ങിനെയുള്ള മട്ട അരിയുടെ ചോറുതിന്നാൽ ക്യാൻസറും ഹൃദയാഘാതവും; നടപടി ഉടൻ എന്ന് രാജമാണിക്യം

തിരുവനന്തപുരം:മട്ട അരിയിലെ വിഷം കണ്ടെത്താൻ രാജ മാണിക്യം ഇറങ്ങി. വിപണിയിലേ മുഴുവൻ മട്ട അരിയും പരിശോധിക്കാൻ പോവുകയാണ്‌. വിഷ മട്ട അരിക്കാർക്ക് പാരയായതും വൻ നടപടിക്ക് വിധേയരാകുന്നതും ഒരു സാധാരണ വീട്ടമ്മ അരി കഴുകിയ വീഡിയോ മൂലം.ആൽത്തറയിലെ സപ്ളൈകോയിൽ നിന്നു വാങ്ങിയ മട്ട ബ്രോക്കൺ അരി വെള്ളത്തിലിട്ടപ്പോൾ ചായം പോയി പച്ചരിയായി. കബളിപ്പിക്കലിന് ഇരയായ വീട്ടമ്മ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ച ഇതിന്റെ വീഡിയോ ദൃശ്യം വൈറലായതോടെ ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ജി. രാജമാണിക്യം അരിയുടെ സാമ്പിൾ ശേഖരിച്ച് വിദഗ്ദ്ധ പരിശോധനയ്ക്ക് ലാബിലേക്കയച്ചു. വീട്ടമ്മ മട്ട ബ്രോക്കൺ അരി മൂന്ന് വട്ടം കഴുകി കാണിക്കുമ്പോൾ നിറം മാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു സാധാരണ വീട്ടമ്മയുടെ ആശങ്കകളോടെയാണ് അരിയുടെ കള്ളത്തരം വീട്ടമ്മ തുറന്നു കാട്ടിയത്. നല്ല ചുവന്ന നിറത്തിലുള്ള അരി കഴുകുമ്പോൾ വെളുത്തുവരുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ കണ്ട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ആൽത്തറയിലെ സപ്ലൈകോയിലെ കടയിൽ എത്തിയെങ്കിലും സാമ്പിൾ ലഭിച്ചില്ല. സ്റ്റോക്ക് പിൻവലിച്ചുവെന്നായിരുന്നു ബന്ധപ്പെട്ടവർ അറിയിച്ചത്. തുടർന്ന് വീട്ടമ്മയിൽ നിന്നു സാമ്പിൾ ശേഖരിക്കുകയായിരുന്നു. ഫലം അറിഞ്ഞശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് രാജമാണിക്യം പറഞ്ഞു.

ക്യൂ നിന്ന് ഭക്ഷണം വാങ്ങി തറയിരുന്ന് കഴിച്ചു; ആറ്റുകാല്‍ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല ഭാര്യയ്ക്കായിരുന്നെങ്കിലും സാധാരണക്കാരനെപ്പോലെ അമ്മയ്‌ക്കൊപ്പം പൊങ്കാലയിട്ടു; രാജമാണിക്യം ഐഎഎസിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ മെക്കാനിക് ജീവനക്കാരുടെ സമരം തുടരുന്നു; തൊഴിലാളി സംഘടനകളുടെ പിന്തുണയില്ല; കടുത്ത നടപടികളിലേയ്ക്ക് രാജമാണിക്യം പരിഷ്‌കരണങ്ങള്‍ക്കൊപ്പം കടുത്ത തീരുമാനങ്ങളുമായി എംഡി രാജമാണിക്യം; മാസത്തില്‍ 120 കോടി നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ലാഭത്തില്‍ എത്തുമോ? താന്‍ കെഎംആര്‍എല്‍ എംഡി ആയിരിക്കുമ്പോള്‍ ശീമാട്ടി കരാര്‍ നടപ്പാക്കില്ല;രാജമാണിക്യത്തിന്റേയും ബീന കണ്ണന്റേയും ഗൂഡാലോചന പൊളിച്ച് ഏലിയാസ് ജോര്‍ജ്. കൊച്ചി മെട്രൊ സ്ഥലമേറ്റെടുപ്പിലെ ഗൂഡാലോചന;രാജമാണിക്യത്തിനും ബീന കണ്ണനുമെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് കോടതി ഉത്തരവ്.
Latest
Widgets Magazine