ഭാര്യമാരെ വച്ചുമാറും, പരസ്യമായി ശാരീരികബന്ധം: ആര്യന്‍ വംശജരായ ബ്രോഗ്പകള്‍ ഇപ്പോഴും ജീവിക്കുന്നത് തനത് സംസ്‌കാരത്തില്‍

ലോകത്തിലെ മികച്ച ജനവിഭാഗമായിട്ടാണ് ആര്യന്മാരെ കരുതിയിരിക്കുന്നത്. എന്നാല്‍ അധികാരത്തിനായി ഇത്രയും മോശം രീതിയില്‍ ജീവിച്ചു പോന്ന ഒരു ജനത വേറെ ഇല്ലെന്നും ചരിത്രം പറയുന്നു. ഇത്തരത്തില്‍ ആര്യന്മാരുടെ സ്വഭാവ വിശേഷങ്ങളെല്ലാം കൂടിയ ഒരു വിഭാഗം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജമ്മുകാശ്മീരില്‍ ഹിമാലയന്‍ താഴ്വരയിലുള്ള ബ്രോക്പ എന്ന ആര്യന്‍ ഗോത്രവര്‍ഗക്കാരാണ് തനത് സ്വഭാവ സവിശേഷതകളോടെ ജീവിച്ചു പോരുന്നത്.

ഇഷ്ടമുള്ളപ്പോള്‍ ഭാര്യമാരെ പരസ്പരം വെച്ചുമാറാനും ഏതുതരത്തിലുള്ള സ്നേഹവും പരസ്യമായി പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമുള്ള സമൂഹം. ഇത്തരത്തില്‍ ആധുനികത തലയ്ക്കുപിടിച്ച സമൂഹങ്ങളെപ്പോലും ഞെട്ടിക്കുന്ന സവിശേഷതകളാണ് ഇവര്‍ക്കുള്ളത്. ഹിമാലയന്‍ താഴ്വരയിലുള്ള ഇന്ദു നദിക്കരയില്‍ ചെറിയ കൂട്ടങ്ങളായാണ് ബ്രോക്പ വിഭാഗക്കാര്‍ താമസിക്കുന്നത്.

അലക്സാണ്ടറുടെ സൈന്യതത്തില്‍നിന്ന് വിട്ടുപോയവരുടെ പിന്മുറക്കാരാണ് തങ്ങളെന്ന് വിശ്വസിക്കുന്നവരാണ് ഈ ഗോത്രവര്‍ഗക്കാര്‍. മുവ്വായിരത്തോളം പേര്‍ മാത്രമാണ് ഇപ്പോള്‍ ഈ ഗോത്രത്തിലുള്ളത്. വെളുത്ത തൊലിയുള്ളവര്‍ എന്നാണ് ബ്രോഗ്പ എന്ന വാക്കിനര്‍ഥം. അമന്‍ ചോട്ടാനി എന്ന ഫോട്ടോഗ്രാഫര്‍ തന്റെ പുതിയ പുസ്തകമായ ലാസ്റ്റ് അവതാറിന് വേണ്ടി പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ് ഈ ഗോത്രത്തിന്റെ വിശേഷങ്ങള്‍ പുറംലോകമറിയുന്നത്.

ഫാഷന് അമിത പ്രാധാന്യം കല്‍പിക്കുന്ന സമൂഹമാണിതെന്ന് ചോട്ടാനി പറയുന്നു. സംസ്‌കൃതത്തിലെ സ്വസ്തിക ചിഹ്നം അവര്‍ അടയാളമായി കൊണ്ടുനടക്കുന്നു. പരമ്പരഗാത വസ്ത്രമണിഞ്ഞ ബ്രോഗ്പ സ്ത്രീകളുടെ ഒട്ടേറെ ചിത്രങ്ങള്‍ ചോട്ടാനി പുസ്തകത്തിനായി പകര്‍ത്തിയിട്ടുണ്ട്. മറ്റു പുരുഷന്മാരെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും പൂക്കളും തൂവലുകളും അണിയുന്നത്.

ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നതും പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതും ലൈംഗീകബന്ധവുമൊക്കെ ഗോത്രത്തില്‍ പതിവായിരുന്നെങ്കിലും ഇപ്പോള്‍ അത് കുറഞ്ഞിട്ടുണ്ടെന്ന് ചോട്ടാനി പറയുന്നു. ഭാര്യയെ വെച്ചുമാറുന്നതുപോലുള്ള ആചാരങ്ങള്‍ നടത്തരുതെന്ന് സാമൂഹികപ്രവര്‍ത്തകരും മറ്റും ഇവരെ ഉപദേശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള ആളുകളുണ്ടെങ്കില്‍ പരസ്യമായ സ്‌നേഹപ്രകടനത്തിനുപോലും ബ്രോഗ്പകള്‍ മുതിരാറില്ലെന്നും അദ്ദേഹം പറയുന്നു.

മികച്ച കര്‍ഷകര്‍കൂടിയാണ് ബ്രോഗ്പകള്‍. ഇത്തരം പ്രാചീന ഗോത്രങ്ങളില്‍ ഏറ്റവും സ്വതന്ത്ര ജീവിതം നയിക്കുന്നവരാണ് ഇവര്‍. പഴങ്ങളും പച്ചക്കറികളുമാണ് ഇവരുടെ ഉത്പന്നങ്ങള്‍. അത് പുറത്തുവിറ്റുകിട്ടുന്ന പണമാണ് പ്രധാന വരുമാനമാര്‍ഗം.

Latest
Widgets Magazine