ഇവനും ഡോക്ടര്‍..! ക്രൂരതയുടെ പര്യായമായ ഡോക്ടറുടെ വിചാരണം തുടങ്ങി; ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പൂട്ടിയിട്ടു പീഡിപ്പിച്ചത് അഞ്ചു വര്‍ഷം

സ്‌റ്റോക്ക്‌ഹോം: ചികിത്സയ്‌ക്കെത്തിയ രോഗിയെ പഴച്ചാറിനുള്ളില്‍ മയക്കുമരുന്നു നല്‍കി ബോധംകെടുത്തിയ ശേഷം കിലോമീറ്ററുകളോളം അകലെയുള്ള സങ്കേതത്തില്‍ തടവില്‍ പാര്‍പ്പിച്ചു ക്രൂരമായി പീഡിപ്പിക്കുകയും, ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ സ്വീഡന്‍സ് ഫ്രിറ്റ്‌സാല്‍ എന്നറിയപ്പെട്ട ഡോക്ടറുടെ വിചാരണ തുടങ്ങി. മാര്‍ട്ടിന്‍ ട്രീന്‍ബെര്‍ഗ് എന്ന38 കാരന്‍ ഡോക്ടര്‍ക്കെതിരെയാണ് കുറ്റങ്ങള്‍ അധികൃതര്‍ ചുമത്തിയിരിക്കുന്നത്.

stock

ഡോക്ടറെ കാണാനെത്തിയ വനിതാ ഡോക്ടറെ പഴച്ചാറില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി ക്രൂരമായി പീഡിപ്പിച്ച ശേഷം ബലമായി മദ്യപിപ്പിക്കുകയും, തട്ടിക്കൊണ്ടു പോയി തടവില്‍പാര്‍പ്പിക്കുകയുമായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്റ്റോക്ക്‌ഹോമില്‍ നിന്നും 550 കിലോമീറ്റര്‍ അകലെയുള്ള റെഡ് വുഡണ്‍ കണ്‍ട്രി ഹൗസിലാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

stock1

സ്‌ട്രോബറി അടങ്ങിയ പഴച്ചാറില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കിയാണ് ഡോക്ടര്‍ രോഗിയെ പീഡിപ്പിച്ചത്.
പരിശോധനയ്‌ക്കെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിക്കുന്നതിനായി ഇയാള്‍ പ്രത്യേകം ബങ്കര്‍ തന്നെ തയ്യാറാക്കിയിരുന്നു. ബോധരഹിതയായി കിടന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും ഇയാള്‍ വീല്‍ചെയറിനാണ് തന്റെ സങ്കേതത്തിലേയ്ക്കു കടത്തിക്കൊണ്ടു പോയത്. മുഖം മൂടി അണിയിച്ച ശേഷമായിരുന്നു വീല്‍ച്ചെയറില്‍ ഇയാള്‍ കൊണ്ടു പോയത്.

stock2സ്‌റ്റോക്ക്‌ഹോമില്‍ ഒളിവില്‍ പാര്‍പ്പിച്ച ശേഷം ഇടയ്ക്കിടെ ഇവിടെ സന്ദര്‍ശനത്തിനായി എത്തിയിരുന്ന പ്രതിയായ ഡോക്ടര്‍ പെണ്‍കുട്ടിയെ അപ്പോഴെല്ലാം പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയിരുന്നതായി കോടതിയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

Top