സീനിയർ വിദ്യാർഥികൾ സഹപാഠിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​-വിഡിയോ

പാട്ന: കേന്ദ്രീയ വിദ്യാലയത്തിലെ രണ്ട് സീനിയർ വിദ്യാർഥികൾ ഒരു ജൂനിയർ വിദ്യാർഥിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ബീഹാറിലെ മുസഫർപൂരിലെ കേന്ദ്രീയ സ്കൂളിലെ രണ്ട് സീനിയർ വിദ്യാർഥികളാണ് റാഗിങ്ങിെൻറ പേരിൽ ജൂനിയർ വിദ്യാർഥിയെ മർദ്ദിച്ച് അവശനാക്കുന്നത്.

മർദ്ദിക്കുന്നതിനിടെ വിദ്യാർഥി തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സീനിയർ വിദ്യാർഥികൾ വീണ്ടും വീണ്ടും മർദ്ദിക്കുകയായിരുന്നു. നിരവധി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് സീനിയർ വിദ്യാർഥികളുടെ മര്‍ദ്ദനം.

Also Read : സ്ത്രീകള തങ്ങളുടെ പീരിയഡ് കാലയളവില്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നുവോ ? തലച്ചോറ് സ്കാന്‍ പഠനത്തില്‍ പുതിയ കണ്ടെത്തല്‍

കേന്ദ്രീയ സ്കൂളിലെ പ്രധാന അധ്യാപകെൻറ പരാതിയിൽ സീനിയറായ രണ്ട് വിദ്യാർഥികൾക്ക് നേരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ഉറവിടത്തിനായി സൈബർ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

 

Latest