കര്‍ണാടകയില്‍ ചരിത്രം രചിച്ച് ബിഎസ്പി; കൊല്ലേഗലില്‍ അപ്രതീക്ഷിത വിജയം

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പിക്ക് നേട്ടം. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കര്‍ണാടകയിലെ കൊല്ലേഗലില്‍ മികച്ച വിജയം കരസ്ഥമാക്കി. ദക്ഷിണന്ത്യയില്‍ കാര്യമായ ആധിപത്യമില്ലാത്ത ബിഎസ്പിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്‍. മഹേഷാണ് കൊല്ലേഗലിലാണ് മണ്ഡലത്തില്‍ വിജയിച്ചത്.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു കൊല്ലേഗല്‍. എ.ആര്‍. കൃഷ്ണ മൂര്‍ത്തിയെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മഹേഷിനോട് പരാജയപ്പെട്ടത്.കോണ്‍ഗ്രസ് 10 തവണയായി കൈവശം വച്ചിരുന്ന മണ്ഡലമായിരുന്നു കൊല്ലേഗല്‍. ബിജെപി ഒരിക്കല്‍ ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. 2009ല്‍ ഉപതിരഞ്ഞെടുപ്പിലായിരുന്നു ബിജെപി ഇവിടെ വിജയിച്ചത്.

Latest
Widgets Magazine