തെരുവില്‍ അലഞ്ഞ് നടക്കുന്നത് ലക്ഷക്കണക്കിന് കാലികള്‍; നിയന്ത്രിക്കാന്‍ മാര്‍ഗ്ഗമില്ല; കാളയുടെ കുത്തേറ്റ് വിദേശി മരിച്ചു

ഇന്ത്യന്‍ റോഡുകളില്‍ കാലികള്‍ അലഞ്ഞ് നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. പ്രധാനമായും ഉത്തരേന്ത്യന്‍ റോഡുകളില്‍ അലഞ്ഞ് നടക്കുന്ന കാലികളോട് ദൈവീകമായ രീതിയില്‍ ജനങ്ങള്‍ ഇടപെടുന്നത് പതിവ് കാഴ്ചയാണ്. ഇടയ്ക്കുള്ള ഇവയുടെ ആക്രമണങ്ങളും വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍, തെരുവിലെ കാളയുടെ കുത്തേറ്റ് വിദേശ വിനോദസഞ്ചാരി മരിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അര്‍ജന്റീനയില്‍ നിന്നുള്ള ജോണ്‍ പാബ്ലോ ആണ് മരിച്ചത്.

മറ്റൊരാള്‍ക്കൊപ്പം ജയ്പ്പൂരിലെ കാഴ്ചകള്‍ കാണുന്നതിനിടെ തെരുവില്‍ അലഞ്ഞ് നടന്ന കാളയുടെ കുത്തേറ്റ് പരിക്കേല്‍ക്കുകയായിരുന്നു. ശനിയാഴ്ച മനാക് ചൗക്കിന് സമീപം ട്രിപ്പോളി ഗേറ്റിലായിരുന്നു സംഭവം. കാളയുടെ കുത്തേറ്റ ജോണിനെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് രാജസ്ഥാനിലെ ജയ്പൂര്‍. ദിവസേന നിരവധി വിദേശ വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 2012 ലെ ലൈവ് സ്‌റ്റോക്ക് സെന്‍സസ് പ്രകാരം 50 ലക്ഷം കാലികളാണ് രാജ്യത്തെ തെരുവുകളില്‍ അലഞ്ഞു നടക്കുന്നത്. ഇപ്പോഴിത് വന്‍ തോതില്‍ വര്‍ദ്ധിച്ചേക്കാമെന്നാണ് കണക്ക്കൂട്ടല്‍

Top