ബസ് സ്റ്റാൻഡിൽ സദാചാര പൊലീസായി വനിതാ പൊലീസ്; പെൺകുട്ടികളെ നടുറോഡിൽ തടഞ്ഞു നിർത്തി അപമാനിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിന്ന പെൺകുട്ടികൾ അടങ്ങിയ വിദ്യാർഥി സംഘത്തോടു മഫ്തിയിലെത്തിയ വനിതാ പൊലീസുകാർ അപമര്യാദയായി പെരുമാറിയെന്നു പരാതി. പട്രോളിങ്ങിനായി എത്തിയ വനിതാ പൊലീസുകാർ വിദ്യാർഥികളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. പൊലീസുകാരുടെ ചോദ്യം ചെയ്യലിനിടെ വിദ്യാർഥികൾക്കു വിദ്യാർഥികഴ്#ക്കു പോകേണ്ട ബസും നഷ്ടമായി. അപമര്യാദയായി പെരുമാറിയ വനിതാ പൊലീസുകാർക്കെതിരെ വിദ്യാർഥികൾ യുവാക്കൾ ജില്ലാ പോലീസ് മേധാവിക്കും ഡിവൈ.എസ്.പിക്കും വനിതാ കമ്മീഷനും പരാതി നൽകി. ഇന്നലെ രാവിലെ 11.45ണ് നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു സംഭവം. എം.ജി. സർവകലാശാല സ്‌കൂൾ ഓഫ് ഇൻഡൻനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിലെ വിദ്യാർഥികളായ, ആറ് പെൺകുട്ടികളടങ്ങുന്ന എട്ടംഗസംഘം കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനായാണ് സ്റ്റാൻഡിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാഞ്ഞിരപ്പള്ളി സ്വദേശിയായ സുഹൃത്തും സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ സമീപമെത്തിയ രണ്ടു വനിതകൾ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. അനാവശ്യമായി ചോദ്യം ചെയ്തതിനെച്ചൊല്ലി വിദ്യാർഥികളും യുവതികളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ തങ്ങൾ വനിതാ പൊലീസുകാരാണെന്നും, പിങ്ക് പട്രോളിങ്ങിന്റെ ഭാഗമായാണ് എത്തിയതെന്നും പൊലീസുകാർ അറിയിച്ചു. എന്നാൽ, അനാവശ്യമായി തങ്ങളെ ചോദ്യം ചെയ്യാൻ പൊലീസുകാർക്കും അവകാശമില്ലെന്നു ആരോപിച്ച വിദ്യാർഥികൾ പൊലീസുകാരെന്നു വെളിപ്പെടുത്തുന്ന തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതരായ വനിതാ പൊലീസുകാർ വിദ്യാർഥികളുടെ കൈപിടിച്ച് വലിക്കുകയും സ്റ്റേഷനിലേയ്ക്കു വരാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ പൊലീസുകാർ വിവരം അറിയിച്ചത് അനുസരിച്ചു കൺട്രോൾ റൂമിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. വിദ്യാർഥികളിൽ രണ്ടു പേരോടു ജീപ്പിനുള്ളിലേയ്ക്കു കയറാൻ ആവശ്യപ്പെട്ട പൊലീസുകാർ ഇവരുടെ പേരും വിലാസവും അടക്കമുള്ളവ എഴുതി എടുക്കുകയും ചെയ്തു. എന്നാൽ, രണ്ടു പേരെയായി സ്റ്റേഷനിലേയ്ക്കു കൊണ്ടു പോകാനാവില്ലെന്നും, തങ്ങളെയടക്കം എല്ലാവരെയും കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികൾ അടക്കം രംഗത്ത് എത്തി. വിദ്യാർഥികളും പൊലീസും തമ്മിൽ തർക്കം രൂക്ഷമായതോടെ പ്രദേശത്ത് ആളുകൾ തടിച്ചു കൂടി. ചിലർ മൊബൈൽ ഫോണിൽ രംഗങ്ങൾ പകർത്തുകയും ചെയ്തു.

ഇതിനിടെ പരാതി നൽകുമെന്നു പെൺകുട്ടികൾ വ്യക്തമാക്കിയപ്പോൾ തങ്ങൾക്കുതന്നെയാണു പരാതി ലഭിക്കുന്നതെന്ന് വനിതാ പോലീസുകാർ പരിഹസിക്കുകയും ചെയ്തു.

മര്യാദയോടെനിന്നിരുന്ന വിദ്യാർഥികൾക്കുനേരെ വനിതാ പോലീസ് സംഘം തിരികുയായിരുന്നുവെന്ന് ആരോപിച്ചു നാട്ടുകാരും രംഗത്ത് എത്തിയതോടെ സംഘർഷ സ്ഥിതി രൂക്ഷമായി. ഇതിനിടെ ഈസ്റ്റ് എസ്‌ഐ യു.ശ്രീജിത്തിനന്റെ നേതൃ്ത്വത്തിൽ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. തെറ്റിധാരണയെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്നു എസ്‌ഐ വിശദീകരിച്ചതോടെ തങ്ങളെ അപമാനിച്ച വനിതാ പൊലീസുകാർ മാപ്പ് പറയണമെന്നു വിദ്യാർഥികൾ നിലപാടെടുത്തു. ഇതിനിടെ പ്രശ്‌നത്തിനു തുടക്കമിട്ട രണ്ടു വനിതാ പൊലീസുകാരും സ്ഥലത്തു നിന്നു മുങ്ങിയിരുന്നു. ഇതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ശ്രമിച്ച യുവാവിന്റെ കൈയ്യിൽനിന്നും പോലീസ് ഫോൺ പിടിച്ചുവാങ്ങിയതു വാക്കേറ്റത്തിനും കാരണമായി. രംഗം വഷളാകുന്നുവെന്നു മനസിലാക്കിയ പോലീസ് സുഹൃത്ത്‌സംഘത്തെ അനുനയിപ്പിച്ച് മടങ്ങുകയായിരുന്നു. എസ്.എഫ്.ഐ. പ്രവർത്തകരായ യുവാക്കൾക്കുനേരെയാണു വനിതാ പോലീസ് അപമര്യാദയായി പ്രവർത്തിച്ചത്.

പിന്നീട് എസ്.എഫ്.ഐ. ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിലാണു വനിതാ പോലീസിന്റെ പെരുമാറ്റത്തിനെതിരെ വനിതാ കമ്മീഷനടക്കം പരാതി നൽകിയത്.

Top