സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വകാര്യ ബസ് സമരം; അടുത്ത 14 മുതല്‍ ബസ് ഓടില്ല

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. പണിമുടക്ക് സൂചനാ സമരമാണെന്നും ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം 14 മുതല്‍ ബസുകള്‍ ഓടില്ല. അനിശ്ചിതകാല സമരം തുടങ്ങുമെന്നും കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡീസല്‍ വില വര്‍ധിക്കുന്നു, സ്‌പെയര്‍പാട്‌സുകള്‍ക്ക് വില കൂടുന്നു, ജീവനക്കാരുടെ കൂലി ഉയരുന്നു. ഇതെല്ലാം കണക്കിലെടുത്ത് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് കോണ്‍ഫെഡറേഷന്റെ ആവശ്യം.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്കും വര്‍ധിപ്പിക്കണമെന്നാണ് കോണ്‍ഫെഡറേഷന്റെ ആവശ്യം. സാധാരണ ടിക്കറ്റിന്റെ 25 ശതമാനം വിദ്യാര്‍ഥികളില്‍ നിന്നു ഈടാക്കാന്‍ അനുമതി ലഭിക്കണം.

ഇന്‍ഷ്വറന്‍സ് പ്രീമിയം 55 ശതമാനം വരെ കൂടിയ സാഹചര്യത്തില്‍ ഇനിയും പിടിച്ചുനില്‍ക്കാനാകില്ലെന്നും ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നു.

റോഡ് നികുതി 23000 ആയിരുന്നു. ഇത് 31000 ആക്കി വര്‍ധിപ്പിച്ചു. ഈ വര്‍ധന പിന്‍വലിക്കണം. ജനുവരിയില്‍ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

അതേസമയം, സമരത്തില്‍ പങ്കെടുക്കില്ലെന്ന് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ഏഴ് സംഘടനകള്‍ക്ക് കീഴിലായി 9000 ബസുകള്‍ സര്‍വീസ് നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

Top