ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഫുഡ്‌ബോളറെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്; ലൈംഗികാവയവം മുറിച്ചുമാറ്റി, കഴുത്തു മുറിച്ചു

സാവോപോളോ: ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഫുഡ്‌ബോളറെ അതിക്രൂരമായി ഭര്‍ത്താവ് കൊലപ്പെടുത്തി. പ്രമുഖ ബ്രസീലിയന്‍ ക്ളബ്ബ് സാവോപോളോയുടെ താരമായ ദാനിയേല്‍ കൊറേയ്റോ ഫ്രെയിറ്റാസ് ആണ് കൊല്ലപ്പെട്ടത്. എഡിസണ്‍ ബ്രിട്ടസ് ജൂനിയര്‍ എന്ന ബിസിനസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയായ ക്രിസ്റ്റാനയെ മകള്‍ അല്ലാനയുടെ 18 ാമത്തെ ജന്മദിനാഘോഷം കഴിഞ്ഞ് ദാനിയേല്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനാണ് എഡിസണ്‍ ദാനിയേലിനെ കൊന്നത്.

ലൈംഗികാവയവം മുറിച്ചെടുക്കുകയും കഴുത്തറുക്കുകയും ചെയ്ത നിലയില്‍ ഒക്ടോബര്‍ 28 ന് ബ്രസീലിലെ തെക്കുകിഴക്കന്‍ ഭാഗമായ പരാനയിലെ സാവോ ജോസ് ഡോസ് പിന്‍ഹെയ്സ് നഗരത്തില്‍ നിന്നും ദാനിയേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ദാനിയേലിനെ കുടുംബവീട്ടിലിട്ടു തല്ലിക്കൊന്ന ശേഷം മൃതദേഹം വാഹനത്തില്‍ കയറ്റി കുട്ടിക്കാട്ടില്‍ കൊണ്ടിടുകയായിരുന്നിരിക്കാം എന്നാണ് പോലീസ് പറയുന്നത്. ഒരു പക്ഷേ ലൈംഗികാവയവം വെട്ടിമാറ്റിയതാകാം മരണകാരണമെന്നും പോലീസ് സംശയിക്കുന്നു. അതേസമയം പ്രതിയുടെ മാതാവുമായി ഇയാള്‍ ഏതെങ്കിലും വിധത്തിലുള്ള ലൈംഗികതയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമല്ല. ഭാര്യയുടെ കിടക്കയില്‍ നിന്നും ഇയാളെ വലിച്ചിറക്കി മര്‍ദ്ദിച്ചെന്നാണ് എഡിസണ്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. തങ്ങളുടെ കിടപ്പുമുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ അതിന്റെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നെന്നും അകത്ത് അലര്‍ച്ചയും മറ്റും കേട്ടെന്നും ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ തുടങ്ങുകയായിരുന്ന ദാനിയേലിനെ വലിച്ചു താഴെയിട്ടെന്നും അടിച്ചെന്നുമാണ് പറയുന്നത്.

Latest