35കാരി മകനെ ഉപേക്ഷിച്ച് മകളെയുംകൂട്ടി കാമുകനൊപ്പം നാടുവിട്ടു; കുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ആറര വയസുളള മകളുമായി വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് പോലീസ്. വേളാങ്കണ്ണിയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. കാമുകനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. സമാനമായ തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കും. എറണാകുളം ചേരാനല്ലൂര്‍ താലോലിയില്‍ അജിത്ത്(30) ആണ് അറസ്റ്റിലായത്. കൊല്ലം കരുനാഗപ്പളളി ആതിനാട് കിഴക്കയില്‍ എന്നൊരു വിലാസം കൂടി ഇയാള്‍ക്കുണ്ട്. ഫേസ്ബുക്കിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വശീകരിക്കുന്ന സ്വഭാവക്കാരനാണ് ഇയാളെന്ന് പോലീസിന് സുചന ലഭിച്ചു. ജൂണില്‍ നാടുവിട്ട ഇവരെ വേളാങ്കണ്ണിയില്‍നിന്ന് ചേവായൂര്‍ പോലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. യുവതിയുടെ മകളെ ദ്രോഹിച്ചതിന് ഇരുവര്‍ക്കുമെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്ന മുപ്പത്തഞ്ചുകാരിയായ യുവതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട അജിത്തുമായി കൂടുതല്‍ അടുത്തു. ഭര്‍ത്താവിനെയും മൂത്തമകനെയും ഒഴിവാക്കിയാണ് യുവതി യുവാവിനൊപ്പം പോയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇവരെ കണ്ടുപിടിക്കാന്‍ പോലീസ് ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ സുഹൃത്തുക്കളുമായുള്ള ഇന്റര്‍നെറ്റ് ആശയവിനിമയം നിരീക്ഷിച്ചാണ് കണ്ടെത്തിയത്. അമ്മയുടെ മുന്നില്‍വച്ച് അജിത്ത് തന്നെ ഉപദ്രവിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചെന്നും കുട്ടി പോലീസിനോടു പറഞ്ഞു.

Latest
Widgets Magazine