കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ വ്യത്യസ്തമായ മത്സരം ഞെട്ടിക്കുന്നത്; തണുപ്പിനെ വകവയ്ക്കാതെ പരസ്യമായി തുണിയഴിച്ച് വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന വ്യത്യസ്തമായ ഫോട്ടോഷൂട്ട് മത്സരമാണ് റിയര്‍ ഓഫ് ദ ഇയര്‍. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഏറ്റവും മികച്ച നിതംബം ആരുടേതാണെന്ന് കണ്ടെത്താനുള്ള മത്സരമാണിത്. ഈ വര്‍ഷം അതിശൈത്യമാണ് ഇവിടെ. അതിനാല്‍ സംഘാടകര്‍ക്ക് മത്സരത്തെക്കുറിച്ച് സംശയമുണ്ടായിരുന്നു. എന്നാല്‍ മത്സരത്തിന് തണുപ്പിനെ തെല്ലും കൂസാതെ തുണിയഴിച്ച് മത്സരാര്‍ത്ഥികള്‍ തെരുവിലേക്കിറങ്ങി.
കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ എല്ലാവര്‍ഷവും നടക്കുന്ന വിചിത്രമായ മത്സരമാണിത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ നഗ്‌നരായി പുറംതിരിഞ്ഞുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് വേണ്ടത്. ഇക്കൊല്ലം 10 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. സെനറ്റ് ഹൗസിനും കേംബ്രിഡ്ജിലെ പഴയ പാലത്തിനുമുന്നിലും ഗ്രീന്‍ സ്ട്രീറ്റിലുമൊക്കെ അവര്‍ ശരീരഭംഗി പ്രദര്‍ശിപ്പിച്ചു.

സാഹിത്യ വിദ്യാര്‍ത്ഥിയായ റോജര്‍, നാച്ചുറല്‍ സയന്‍സ് വിദ്യാര്‍ത്ഥി ആഞ്ജലീക്ക, ക്ലാസിക്സ് വിദ്യാര്‍തി ക്ലൈവ്, മെഡിസിന്‍ വിദ്യാര്‍ത്ഥി ലിയോനാര്‍ഡ്, ലാന്‍ഡ് ഇക്കണോമി വിദ്യാര്‍ത്ഥി വിര്‍ജീനിയ, ഹിസ്റ്ററി വിദ്യാര്‍ത്ഥി ഡോറ, ഹിസ്റ്ററി ഓഫ് ആര്‍ട്ട് വിദ്യാര്‍ത്ഥി വനേസ, നിയമ വിദ്യാര്‍ത്ഥി വിറ്റ തുടങ്ങിയവര്‍ മത്സരത്തില്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോട്ടോ എടുത്താല്‍ മാത്രം പോര, അതിന് പശ്ചാത്തലത്തിന്റെ ഭംഗികൂടി വിശദമാക്കുന്ന തരത്തിലുള്ള അടിക്കുറിപ്പ് സഹിതം വേണം സമര്‍പ്പിക്കാന്‍. എന്തുകൊണ്ട് ഈ പശ്ചാത്തലം തിരഞ്ഞെടുത്തുവെന്നും അത് നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും അടിക്കുറിപ്പില്‍ വിശദമാക്കണം. ദ ടാബ് എന്ന സംഘടനയാണ് എല്ലാവര്‍ഷവും ഈ മത്സരം സംഘടിപ്പിക്കുന്നത്.

Top