ഈ വെല്ലുവിളി ഏറ്റെടുത്താൽ ഒരു കോടി സമ്മാനം: ഗുജറാത്തിൽ നിന്നും ഞെട്ടിക്കുന്ന വെല്ലുവിളി

സ്വന്തം ലേഖകൻ

പോർബന്ദർ: ഞെട്ടിക്കുന്ന വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നാടാണ് കേരളം. ഇവിടേയ്ക്കു കടന്നു വരുന്നത് അന്ധവിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന ഒരു സമൂഹമാണ്. ഈ വെല്ലുവിളി ഏറ്റെടുത്താൽ നിങ്ങൾക്കു ഒരു കോടി രൂപ സമ്മാനമാവും ലഭിക്കുക.
അന്ധവിശ്വാസങ്ങൾക്കും,അവയുടെ പ്രചാരകർക്കും സമൂഹത്തിൽ സ്വീകാര്യത വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പുതിയ വെല്ലുവിളിയുമായി രംഗത്ത് എത്തിയിരിക്കുന്നത് യുക്തിവാദിസംഘം പ്രവർത്തകരാണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിൽ നിന്നുമാണ് ഇ്ത്തരമൊരു വാർത്ത . ബാധയൊഴിപ്പിക്കൽ ചടങ്ങിൽ സംസ്ഥാനത്തെ ബി ജെ പി മന്ത്രിമാർ പങ്കെടുക്കുന്നതായ വാർത്തകൾ പ്രചരിച്ചതോടെയാണ് വെല്ലുവിളിയുമായി ഇവിടത്തെ യുക്തിവാദികൾ രംഗത് വന്നിരിക്കുന്നത്.അത്ഭുതങ്ങൾ പ്രവർത്തിച്ചു കാണിക്കുന്നവർക്ക് 1 കോടി രൂപ പ്രതിഫലം നൽകാമെന്നാണ് ഹ്യൂമൻ റാഷനലിസ്റ്റ് അസോസിയേഷന്റെ വാഗ്!ദാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആർക്കും വെല്ലുവിളി ഏറ്റെടുക്കാം. സ്വന്തം ശക്തിയിൽ വിശ്വാസമുള്ളവൽ വെല്ലുവിളി ഏറ്റെടുത്ത് അത്ഭുതം പ്രവർത്തിക്കുന്നതിനു മുൻപ് 1 ലക്ഷം രൂപ സംഘടനയിൽ നിക്ഷേപിക്കണം.വിജയിച്ചാൽ സമ്മാനത്തുകയ്ക്ക് പുറമേ ഈ ഡെപ്പോസിറ്റു കൂടി ലഭ്യമാകും.

സമൂഹത്തിനിടയിൽ നില നിൽക്കുന്ന അന്ധവിശ്വാസങ്ങൾ അടിസ്ഥാനരഹിതം ആണെന്ന് തുറന്നു കാട്ടുന്നതിനാണ് വെല്ലുവിളിയെന്നാണ് ഹ്യൂമൻ റാഷണലിസ്റ്റ് അസോസിയേഷൻ പറയുന്നത്. 1965 ൽ സംഘടന രൂപീകരിച്ചപ്പോൾ തുടങ്ങിയതാണ് സമ്മാനം. ആദ്യം ഒരു ലക്ഷമായിരുന്ന സമ്മാനം വർദ്ധിച്ച് വർദ്ധിച്ചാണ് ഇപ്പോൾ ഒരു കോടിയായി മാറിയത്. അതേസമയം സമ്മാനം രൂപീകരിച്ച ശേഷം വെല്ലുവിളി ഏറ്റെടുക്കാൻ വന്നത് വെറും രണ്ടു പേരാണ്. രണ്ടുപേരും പരാജയപ്പെടുകയും ചെയ്തു.2003 ൽ അഹമ്മദാബാദിൽ നിന്നും രശ്മീകാന്ത് ഷാ എന്നയാളാണ് വെല്ലുവിളി അവസാനം സ്വീകരിച്ചത്. എന്നാൽ തന്റെ അതിന്ദ്രീയ ശക്തി കാണിക്കുന്നതിൽ ഇയാൾ പരാജയപ്പെട്ടു. അതിന് ശേഷം ആരും ഇതുവരെ വന്നിട്ടില്ല. പുതിയ സാഹചര്യരത്തിൽ അന്ധവിശ്വാസങ്ങൾ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ചില കോണുകളിൽ ശക്തിയാർജ്ജിച്ച് വരുകയാണ്. കേരളത്തിലെയടക്കം യുക്തിവാദിസംഘം പ്രവർത്തകർ വർഷങ്ങളായ് അന്ധവിശ്വാസ പ്രചരകർക്കെതിരെ ഇത്തരം വെല്ലുവിളികൾ ഉയർത്താറുണ്ട്.

Top