അഡ്മിനെതിരെ കേസെടുക്കാന്‍കഴിയില്ലെന്ന് ഹൈക്കോടതി; വാട്‌സാപ്പ് ടെലിഗ്രാം ഗ്രൂപ്പുകളിലെ അഡ്മിന്‍ രക്ഷപ്പെട്ടു !

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ ഗ്രൂപ്പിലെ ഏതെങ്കിലുമൊരംഗം നടത്തുന്ന അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ കേസെടുക്കാനാവി ല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു.

ഇങ്ങനെ കേസെടുത്താല്‍ അത് പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ പത്രം അച്ചടിക്കുന്ന പേപ്പര്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്നതിനു തുല്യമായിരിക്കുമെന്നു കോടതി നിരീക്ഷിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഡമിനിസ്ട്രേറ്റര്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കുമ്പോള്‍ അംഗളാരും അപകീര്‍ത്തി പരാമര്‍ശം നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വാട്സ്ആപില്‍ വന്ന ഒരു പരാമര്‍ശത്തിന്റെ പേരില്‍ ടെലിഗ്രാമിന്റെയും മറ്റൊരു ഗൂഗിള്‍ ഗ്രൂപ്പിന്റെയും അഡ്മിനിന്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന പരാതിയാണ് കോടതി തള്ളിയത്.

Top