കഞ്ചാവ് നിയമവിധേയമാക്കണമെന്ന് മേനകാ ഗാന്ധി;ക്യാന്‍സര്‍ ചികിത്സയ്ക്ക് പ്രയോജനകരമെന്നും വാദം

ന്യൂഡല്‍ഹി : ലഹരിവസ്തുവായ കഞ്ചാവ് നിയമവിധേയമാക്കണമെന്ന വാദവുമായി കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി രംഗത്ത്.ഔഷധ നിര്‍മ്മാണ ഉപയോഗത്തിനായി കഞ്ചാവ് നിയമ വിധേയമാക്കണം. മേനകയുടെ വാക്കുകള്‍ ഇങ്ങനെ. ക്യാന്‍സര്‍ ചികിത്സയ്ക്ക് കഞ്ചാവ് പ്രയോജനകരമാണ്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ മരിജ്വാന നിയമവിധേയമാണ്. അവിടെ മയക്കുമരുന്ന് ഉപയോഗം കുറയാനും ഇത് വഴിയൊരുക്കി.ഈ സാധ്യത ഇന്ത്യയും പരിശോധിക്കണം.പ്രത്യേകിച്ച് ക്യാന്‍സറിനുള്ള ഔഷധ നിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്താമെന്നതിനാലെന്നും അവര്‍ പറഞ്ഞു. മരുന്ന് നിയന്ത്രണനയവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രമന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു മേനകയുടെ പ്രതികരണം.ഉറുഗ്വായ്, ചിലി, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, റൊമാനിയ, കൊളംബിയ, ചെക്ക് റിപ്പബ്ലിക്ക്, നെതര്‍ലാന്‍ഡ്‌സ് , സ്വിറ്റ്‌സര്‍ലണ്ട്, സ്‌പെയിന്‍, കാനഡ, അമേരിക്ക, ജമൈക്ക എന്നീ രാജ്യങ്ങള്‍ മരുന്ന് നിര്‍മ്മാണത്തിനായി കഞ്ചാവ് നിയമ വിധേയമാക്കിയിട്ടുണ്ട്.

Top