കാര്‍ സ്റ്റാര്‍ട്ട് ആക്കിയ ഉടന്‍ എസി ഓണ്‍ ചെയ്യരുത് !മരണം വരെ സംഭവിക്കാം

പൊള്ളുന്ന ചൂടില്‍ കാറില്‍ എസിയില്ലാതെ സഞ്ചരിക്കാനാകില്ല. വേനല്‍ക്കാലമായാലും മഴക്കാലമായാലും എസി നിര്‍ബന്ധമായിരിക്കുകയാണ് നമുക്ക്. പലരും കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്താലുടന്‍ ഏസി ഓണ്‍ ചെയ്യാറുണ്ട്. എന്നാലിത് ശരീരത്തിന് എത്രമാത്രം ദോഷകരമാണെന്നറിയാമോ? കാറിനെ ഡാഷ് ബോര്‍ഡ്, എയര്‍ ഫ്രഷ്നെര്‍, സീറ്റ് എന്നിവയില്‍ നിന്നും പുറപ്പെടുന്ന ബെന്‍സയ്ന്‍ എന്ന വാതകം മാരകമായ ക്യാന്‍സര്‍ രോഗത്തിന് കാരണമാകുന്നതാണ്.

കാറിന്റെ ഉള്ളിലെ പ്ലസ്റ്റിക് ഉപരിതലങ്ങളാണ് ഇതിലെ വില്ലന്‍. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഗ്ലാസ്സുകള്‍ താഴ്ത്തി അല്‍പനേരം ഓടിച്ച് കാറിന്റെ ഉള്ളിലെ വായു മുഴുവന്‍ പുറത്ത് കളഞ്ഞ ശേഷം വേണം എസി ഓണ്‍ ചെയ്യാന്‍. 50/sq ft  ബെന്‍സയ്ന്‍ ആരോഗ്യത്തിനു ഹാനികരമല്ല. എന്നാല്‍, അടച്ചിട്ട കാറിന്റെ ഉള്ളിലെ ഈ വാതകത്തിന്റെ അളവ് 400 മുതല്‍ 700 മല്‍ വരെയാകാന്‍ സാധ്യതയുണ്ട്. വെയിലത്ത് നിര്‍ത്തിയിട്ട കാറിന്റെയുള്ളില്‍ ഇതിന്റെ അളവ് 2000 മുതല്‍ 4000 വരെ ഉയരാനും സാധ്യതയുണ്ട്.

അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളം വരും ഇത്. വേനല്‍ക്കാലത്ത് കാറില്‍ കയറിയ ഉടന്‍ എസി ഇടാറുണ്ട്. ഇവര്‍ ഈ കൂടിയ അളവിലുള്ള ബെന്‍സയ്ന്‍ ശ്വസിക്കാന്‍ ഇടയാകുന്നു. ഇത് നമ്മുടെ കരളിന്റെയും വൃക്കകളെയും സാരമായി ബാധിക്കുന്നു. ചികില്‍സിച്ചാല്‍ പോലും ഈ വിഷവാതകത്തെ നമ്മുടെ ശരീരത്തില്‍ നിന്നും പുറത്താക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലുകള്‍ക്കും ദോഷകരമാണീ വാതകം. രക്തത്തില്‍ വെളുത്ത രക്താണുക്കള്‍ കുറയാനും ഇത് ഇടയാക്കുന്നു. അതുകൊണ്ട് അടുത്ത തവണ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഉടന്‍ തന്നെ ഏസിയില്‍ വിരലമര്‍ത്താതെ, ഗ്ലാസ്സുകള്‍ താഴ്ത്തി അല്പസമയം ഓടിയശേഷം മാത്രം എസി ഓണ്‍ ആക്കുക.

Latest