നല്ല തങ്കപ്പെട്ട പ്രതി ജയിൽ മോചിതയാവാനിരിക്കെ ഭാസ്കര കാരണവർ കേസ് പ്രതി ഷെറിൻ വനിതാ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ചതായി പരാതി. ഷെറിനെതിരെ കേസെടുത്തു.

കണ്ണൂർ: ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെതിരെ സഹതടവുകാരിയെ മര്‍ദിച്ചെന്ന പരാതിയില്‍ കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ് ഇക്കഴിഞ്ഞ 24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ തടവുകാരിക്ക് പരുക്കേറ്റിട്ടുണ്ട്.

കണ്ണൂർ വനിതാ ജയിലിൽ ഇന്നലെയാണ് സംഭവം. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മർദിച്ചെന്നാണ് കേസ്. ശിക്ഷാ ഇളവ് നൽകാൻ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയിൽ ഉപദേശക സമിതിയുടെ തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top