നെയ്മര്‍ക്കെതിരേ കേസ്; കൊടുത്തത് ബാഴ്‌സലോണ

ലോക റെക്കോര്‍ഡ് തുകയ്ക്ക് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ക്കെതിരേ കേസ്. താരത്തിന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയാണ് കേസ് കൊടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

നെയ്മര്‍ തങ്ങളുമായുള്ള കരാര്‍ ലംഘിച്ചുവെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ബാഴ്‌സയുടെ ആവശ്യം. ഏകദേശം 100 ലക്ഷം ഡോളറാണ് നഷ്ടപരിഹാരമായി ബാഴ്‌സ ചോദിച്ചിരിക്കുന്നത്. നെയ്മര്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ പിഎസ്ജി ഇടപെടണമെന്നും ബാഴ്‌സ ആവശ്യപ്പെട്ടു.

ബാഴ്‌സയുമായി ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് നെയ്മര്‍ അഞ്ചു വര്‍ഷത്തേക്കു കൂടി കരാര്‍ പുതുക്കിയിരുന്നു.

ഇതിനു ശേഷം നല്‍കിയ ബോണസാണും മറ്റും പലിശ സഹിതം തിരിച്ചു നല്‍കണമെന്നാണ് ബാഴ്‌സ ആവശ്യപ്പെട്ടിരിക്കുന്നത്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനിലും നേരത്തേ ബാഴ്‌സ പരാതി നല്‍കിയിരുന്നു.

2021 വരെ ബാഴ്സയുമായി കരാര്‍ നിലനില്‍ക്കവെയാണ് തികച്ചും നാടകീയമായി ലോകം കണ്ട എക്കാലത്തെയും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്ക് നെയ്മര്‍ പിഎസ്ജിയിലേക്ക് ചാടിയത്.

അതേസമയം, നെയ്മറിനെ വിട്ടുനല്‍കാന്‍ ആവശ്യമായ നടപടിക്രമങ്ങളെല്ലാം തങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് താരത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. നഷ്ടപരിഹാരം നല്‍കണമെന്ന ബാഴ്‌സയുടെ കേസിനെ നിയമപരമായി തന്നെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest
Widgets Magazine