നടിയെ അപമാനിച്ച പിസി ജോർജിന് എതിരെ കേസെടുക്കാൻ തീരുമാനം

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അറസ്റ്റിലായത് മുതല്‍ പിസി ജോര്‍ജ് നടനൊപ്പമാണ്. നടനെ പിന്തുണയ്ക്കുന്നതിനൊപ്പം ഇരയായ നടിയെ അപമാനിക്കാനും പിസി ജോര്‍ജ് ഒട്ടും മടി കാണിച്ചില്ല. പല തവണ ഈ അപമാനം പിസി ജോര്‍ജ് തുടര്‍ന്നു.

അഭിമുഖങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പത്രസമ്മേളനത്തിലുമെല്ലാം പിസി ജോര്‍ജ് നടിയെ അപമാനിച്ച് സംസാരിക്കുകയുണ്ടായി. ഇത്തരം പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ പരുക്കേല്‍പ്പിക്കുന്നതാണ് എന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നിരീക്ഷിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിസി ജോര്‍ജിനെതിരെ കമ്മീഷന് പരാതിയൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. എംഎല്‍എ കൂടിയായ പിസി ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും.

കേസ് വന്നാല്‍ അതിന്‍റെ വഴിക്ക് നോക്കാം എന്ന് പി സി ജോര്‍ജ് ഇതിനെക്കുറിച്ച് പ്രതികരിച്ചു.

തുടക്കം മുതല്‍ക്കേ ദിലീപ് നിരപരാധി ആണെന്ന് പറയുന്ന പിസി ജോര്‍ജ് ആലപ്പുഴയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ആദ്യം നടിയെ ആക്രമിച്ച് വിവാദപ്രസ്താവന നടത്തിയത്.

നടി ക്രൂരമായി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്ന് പിസി ജോര്‍ജ് പറയുകയുണ്ടായി.
ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജു വാര്യര്‍ക്കെതിരെയും പിസി ആരോപണം ഉന്നയിച്ചിരുന്നു.

മഞ്ജു വാര്യരെ ചുമന്നുകൊണ്ട് നടക്കുന്ന ഒരു എഡിജിപിയ്ക്കും ദിലീപിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പിസി ജോര്‍ജ് ആരോപിക്കുകയുണ്ടായി.

മഞ്ജു വാര്യരും മുഖ്യമന്ത്രിയും ഒരു പരിപാടിയില്‍ വേദി പങ്കിട്ട ശേഷമാണത്രേ ദിലീപ് കേസില്‍ പ്രതിയായത് .

Top