സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി ബെംഗളൂരു കോടതിയില്‍ ഹാജരായി.

ബെംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹാജരായി. ബെംഗളൂരു സെഷന്‍സ് കോടതിയില്‍ രാവിലെ 10:30ന് അഭിഭാഷകര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത് .അതേസമയം സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം ഒമ്പതിലേക്കു മാറ്റി. വ്യവസായി എം.കെ.കുരുവിളയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നതു മാറ്റിയത്.

സോളാര്‍ സംരംഭത്തിന് അനുമതി വാഗ്ദാനംചെയ്ത് കുരുവിളയുടെ കൈയില്‍നിന്നു പണംതട്ടിയെന്ന കേസില്‍ ബെംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍സ് കോടതി 1,60,85,700 രൂപ പരാതിക്കാരന് നല്‍കാന്‍ വിധിച്ചിരുന്നു. ആറു മാസത്തിനകം 12 ശതമാനം പലിശ അടക്കം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.

സോളാര്‍ പദ്ധതിക്ക് കേന്ദ്ര സബ്സിഡി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നു കാണിച്ച് എം.കെ കുരുവിളയാണ് റിക്കവറി സ്യൂട്ട് ഫയല്‍ ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തിയ ആന്‍ഡ്രൂസ് വഴിയാണ് ഉമ്മന്‍ചാണ്ടിയുമായി പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.

കരുണാകരനെ പുറത്താക്കാൻ ഉമ്മൻ ചാണ്ടിയെ ചെന്നിത്തലയും ഹസനും തുണച്ചു.ഉമ്മന്‍ ചാണ്ടി മാപ്പ് പറയണം: മുന്‍മന്ത്രി ടി എച്ച് മുസ്തഫ ഭീഷണിപ്പെടുത്തി വായടപ്പിക്കാനാവില്ലെന്ന വാക്ക് സുധീരന്‍ പാലിച്ചു: ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും ചെന്നിത്തലയുടെയും രഹസ്യ ഇടപാടുകള്‍ വെളിപ്പെടുത്തി രംഗത്ത് സോളാർ ഉമ്മൻ ചാണ്ടി കുടുങ്ങി ! റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കും; തിരുവഞ്ചൂരിനെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഉമ്മന്‍ചാണ്ടി സോളാര്‍ കേസില്‍ ശിക്ഷിക്കപ്പെടും-സരിത മെത്രാന്‍ കായല്‍ നിലപാട് കടുപ്പിച്ച് സുധീരന്‍. നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് പിന്നില്‍ ഭരണത്തിലെ ഉന്നതര്‍.
Latest
Widgets Magazine