തെലങ്കാനയില്‍ ജാതിക്കൊലയുടെ ഇരയായ അമൃതയ്ക്ക് ധൈര്യം പകര്‍ന്ന് മറ്റൊരു ഇരയായ ഗൗസല്യ

തെലങ്കാനയില്‍ ജാതിക്കൊലയുടെ ഇരയായ അമൃതയ്ക്ക് ധൈര്യവും, ഐക്യദാര്‍ഡ്യം അറിയിച്ച് ദുരഭിമാനക്കൊലയ്ക്കിരയായ ശങ്കറിന്റെ ഭാര്യ ഗൗസല്യ. അമൃതയോട് ധൈര്യത്തോടു കൂടെയിരിക്കാനും, നിലപാടില്‍ ഉറച്ചു നില്‍ക്കാനും ഗൗസല്യ ആവശ്യപ്പെട്ടു. വെളളിയാഴ്ചയാണ് പ്രണയിന്റെ കുടുംബവീട്ടില്‍ കഴിയുന്ന അമൃതയെ ഗൗസല്യ പോയി കണ്ടത്. ഗൗസല്യയും അവരുടെ വക്കീലും ചില ജാതി വിരുദ്ധ പ്രവര്‍ത്തകരും കൂടിയാണ് അമൃതയെ കാണാനെത്തിയത്. നീതിക്കുവേണ്ടി ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ ഗൗസല്യ .

ശങ്കറിനെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊല്ലുന്നതിന്റെ വീഡിയോയും ഫോണില്‍ അമൃതയെ അവര്‍ കാണിച്ചു. എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ തുറന്നുപറയാന്‍ അമൃത തയ്യാറായാല്‍ പ്രതികള്‍ക്കു ശിക്ഷ ലഭിക്കുമെന്ന് ഗൗസല്യ പറഞ്ഞു. സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറയാന്‍ താന്‍ തയ്യാറാണെന്ന് അമൃത ഉറപ്പ് നല്‍കി. സ്വന്തം കുടുംബത്തിനെതിരെ ശങ്കറിന്റെ കൊലപാതക കേസില്‍ ഗൗസല്യ നടത്തിയ പോരാട്ടത്തെക്കുറിച്ചും അവര്‍ അമൃതയോട് വിശദീകരിച്ചു. ജാതിപ്രശ്‌നങ്ങളാണ് ശങ്കറിന്റെ കൊലപാതത്തിലേക്ക് വഴിതെളിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.2013 മാര്‍ച്ച് 31നായിരുന്നു ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് തമിഴ്‌നാട്ടിലെ ഉദുമല്‍പ്പേട്ടയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ശങ്കര്‍ എന്ന യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നത്.

തേവര്‍ സമുദായത്തിനല്‍പ്പെട്ട കൗസല്യയും ദളിത് വിഭാഗത്തില്‍പ്പെട്ട ശങ്കറും പഠനകാലത്ത് പ്രണയത്തിലാവുകയും തുടര്‍ന്ന് ഗൗസത്യയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതരാവുകയും ചെയ്തത്. വിവാഹശേഷം ജാതിപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാവുകയും ഇരുവരെയും വകവരുത്താന്‍ ഗൗസല്യയുടെ മാതാപിതാക്കള്‍ വാടകകൊലയാളികളെ ഏല്‍പ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ ശങ്കര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയും ഗൗസല്യയുടെ തലയ്ക്ക് ആഴമായ മുറിവ് ഏല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ ഗൗസല്യയുടെ പിതാവുള്‍പ്പെടെ ആറുപേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു.

Latest
Widgets Magazine