യു.ഡി.എഫില്‍ അവഗണന കത്തോലിക്ക സഭ ബിജെപിയെ പിന്തുണക്കും .കേരളത്തില്‍ വന്‍ വന്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് സാധ്യത. പ്രധാനമന്ത്രി നേരിട്ടിടപെടുന്നു.നയതന്ത്രവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചി :കേരളത്തില്‍ വന്‍ വന്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് സാധ്യത ഒരുങ്ങുന്നു.യു.ഡി.എഫിലെ അവഗണനയും രാഷ്ട്രീയത്തിലെ നെേരില്ലായ്മയും കേരളത്തിലെ കത്തോലിക്ക സഭയെ ഇരുത്തി ചിന്തിപ്പിക്കുന്നു.ഇടന്ഞ്ഞു നില്‍ക്കുന്ന സഭയെ കൂടെ കൂട്ടാന്‍ പ്രധാനമന്ത്രി നേരിട്ട് രംഗത്ത് .ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തിലെ കത്തോലിക്ക സഭ ബിജെപിയെ പിന്തുണക്കാന്‍ സാധ്യതയുണ്ട്.അതേസമയം കേരളത്തിലെ കത്തോലിക്കാ സമുദായത്തെ എന്‍ഡിഎയിലെത്തിക്കുന്നതിന് ഐ.എ.എസ്.ഉദ്യോഗസ്ഥനായിരുന്ന ബി ജെ പി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ പ്രധാനമന്ത്രി ഉടന്‍ ചുമതലപെടുത്തും.mar-alenchery-modi

ചരല്‍ക്കുന്നില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ ദ്വിദിന സമ്മേളനത്തില്‍ യു ഡി എഫിനെ കൈവിടാന്‍ സംഘടന തീരുമാനിച്ചതോടെയാണ് തീരുമാനം. സമുദായത്തോട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നയത്തിന് അനുസരിച്ച് സഹായിക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്.മുന്‍ കേന്ദ്ര മന്ത്രി പി.സി.തോമസ് കത്തോലിക്ക കോണ്‍ഗ്രസിന്റെ പിന്തുണയോടെ പ്രധാനമന്ത്രിയുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് നിരന്തര കാലുമാറ്റം വിനയായി തീര്‍ന്നിട്ടുണ്ട്.katholick

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കത്തോലിക്കാ സഭയുടെ പ്രധാന അല്‍മായ സംഘടനയാണ് കത്തോലിക്കാ കോണ്‍ഗ്രസ്. 130 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു ഉത്ഘാടകന്‍.

റബര്‍ വില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കത്തോലിക്കാ സഭ. ഡി സി സി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസില്‍ നിന്ന് അകലാനുള്ള കാരണം. കേരള കോണ്‍ഗ്രസിനോടും അകന്നു നില്‍ക്കാനാണ് തീരുമാനം.

The President of the Catholic Bishops' Conference of India, Baselios Cleemis Cardinal Thottunkal calls on the Prime Minister, Shri Narendra Modi, in New Delhi on August 18, 2014.

The President of the Catholic Bishops’ Conference of India, Baselios Cleemis Cardinal Thottunkal calls on the Prime Minister, Shri Narendra Modi, in New Delhi on August 18, 2014.

കത്തോലിക്കാ സഭ എന്‍ ഡി എയിലെത്തുകയാണെങ്കില്‍ അത് വന്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമാകും. കെ.എം.മാണി ഉള്‍പ്പെടെയുള്ളവര്‍ ബി ജെ പി യിലെത്തിയാലും അത്ഭുതപ്പെടേണ്ടി വരില്ല. ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിന്നും ഔട്ടായതോടെ പുതിയൊരു നായകനെ തേടി അലയുകയാണ് കത്തോലിക്കാ സഭ. സഭ കോണ്‍ഗ്രസില്‍ നിന്നും അകലാനായിരിക്കും ഉമ്മന്‍ ചാണ്ടിയും ശ്രമിക്കുക.

സുധീരനും ചെന്നിത്തലയും നേതൃത്വം നല്‍കുന്ന യു ഡി എഫില്‍ തടരാന്‍ സഭക്കും താത്പര്യമുണ്ടാവില്ല. ഭാവിയില്‍ യു ഡി എഫ് അധികാരത്തിലെത്തിയാല്‍ തന്നെ സ്ഥിരം പക്കമേളക്കാരൊന്നും പാര്‍ട്ടിയിലുണ്ടാകില്ലെന്ന് സഭക്ക് നന്നായറിയാം. ബി ജെ പി കഴിഞ്ഞാല്‍ സി പി എം ആയിരിക്കും സഭക്ക് മുന്നിലുള്ള ഏക മാര്‍ഗ്ഗം.

അതേസമയം കേരള കോണ്‍ഗ്രസിനോടും കെ.എം മാണിയോടും ഇനി മൃദുസമീപനം വേണ്ടെന്ന് കാത്തോലിക്കാ കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്നു നേതൃസമ്മേളനം തീരുമാനിച്ചു .കോണ്‍ഗ്രസിന്റേയും കേരളാകോണ്‍ഗ്രസിന്റേയും വോട്ടുബാങ്കായ കത്തോലിക്കാസഭയുടെ ഏറ്റവും പ്രധാന അല്‍മായ സംഘടനയായ കേരള കത്തോലിക്കാ കോണ്‍ഗ്രസിലാണ് ഈ നിലപാടുമാറ്റമുണ്ടായിരിക്കുന്നത്.രാഷ്ട്രീയപാര്‍ട്ടികള്‍ കത്തോലിക്കാ സമുദായത്തോട് സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളും. christian-modiരാഷ്ട്രീയപാര്‍ട്ടികളുടെ നയസമീപനങ്ങള്‍ വിലയിരുത്തുന്നതിനും സമുദായത്തിന് രാഷ്ട്രീയദിശാബോധം നല്‍കുന്നതിനും കത്തോലിക്കാ കോണ്‍ഗ്രസ് ഏഴംഗ രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു. റബ്ബര്‍ വില വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പരിഗണന ലഭിച്ചാല്‍ സീറോ മലബാര്‍സഭ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുമെന്നും ഉറപ്പാണ് .അതേസമയം, കേരളകോണ്‍ഗ്രസ്-യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചുപോന്ന കാത്തലിക് കോണ്‍ഗ്രസിന്റെ പുതിയ നയം സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ പ്രതീക്ഷ നല്‍കുന്നതാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീറോമലബാര്‍ സഭയുമായി അടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാത്തലിക്കാ കോണ്‍ഗ്രസിന്റെ പുതിയ രാഷ്ടീയനീക്കം എന്നതും പ്രസക്തമാണ്.mar-alenchery-mod

പിണറായി വിജയന്‍ മുഖ്യമന്ത്രി ആകുന്നതിന് മുമ്പേ, സഭയുമായി ഏറെക്കുറേ അടുപ്പത്തിലാണ്.കത്തോലിക്ക കോണ്‍ഗ്രസിന്റെ ബിഷപ്പ് ലെഗേറ്റും താമരശ്ശേരി രൂപതാദ്ധ്യക്ഷനുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി പിണറായി അടുത്തകാലത്തായി സൗഹൃദത്തിലാണ്. ഇത് സംഘടനയെ ഇടത് പാളയത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയും നല്‍കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. കേരള കോണ്‍ഗ്രസിന്റെ പല നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കും സാക്ഷിയായ ചരല്‍ക്കുന്ന്, കെ.എം മാണിയുമായുള്ള നീണ്ടകാലത്തെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ബന്ധം അവസാനിപ്പിക്കുന്നതിന് തെരെഞ്ഞെടുത്തു എന്നതും ശ്രദ്ധേയമാണ് .alenchery -gaudaകാര്‍ഷിക മേഖല കടുത്ത വെല്ലുവിളികളെ നേരിടുമ്പോള്‍ ഉചിതമായ ആശ്വാസപദ്ധതികള്‍ പ്രഖ്യാപിക്കാത്തതിലും ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ കത്തോലിക്കാ സമുദായത്തോട് വിവേചനം പുലര്‍ത്തുന്നതിലും യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. bishops-pm-modiകാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് തറവില പ്രഖ്യാപിച്ച് സംഭരിക്കണമെന്നും കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ നടപ്പിലാക്കണമെന്നും, മലയോര മേഖലകളിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും, ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന ഭയാശങ്കകള്‍ക്ക് പൂര്‍ണ്ണ പരിഹാരം ഉണ്ടാകണമെന്നും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ മോചനത്തിന് നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വസമ്മേളനം ആവശ്യപ്പെട്ടു.

ഞായറാഴ്ച സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്ത ദ്വിദിന ദേശീയ ക്യാമ്പിന്റെ സമാപന സമ്മേളനം കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ 25 ഓളം രൂപതകളില്‍ നിന്നായി 130 പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

Top