”ഉത്തരവ് വലിച്ചുകീറി ചവറ്റു കൊട്ടയിലെറിയണം, അതിന് കടലാസിന്റെ വിലപോലുമില്ല’

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര ഉത്തരവിനെതിരെ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത്. ഉത്തരവ് കേരളത്തില്‍ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവാണിതെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു. ഉത്തരവിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രത്തിന് കത്തയക്കും.

കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന നിരോധം കേരളത്തില്‍ നടപ്പിലാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രമേശ് ചെന്നിത്തലയും പ്രധാനമന്ത്രിക്ക് കത്തയക്കും.. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വലിച്ചുകീറി ചവറ്റു കൊട്ടയിലെറിയണമെന്നും അതിന് അതിന് കടലാസിന്റെ വിലപോലുമില്ലെന്നും എ കെ ആന്റണി. നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും അധികാരക്കയ്യേറ്റവുമാണ് ആ ഉത്തരവ്. ‘വിഭജിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് രീതിയാണ് ആര്‍എസ്എസ് തുടരുന്നതെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

Top