വെറുമൊരു മാലമോഷ്ടാവായ എന്നെ നിങ്ങള്‍ ഡിവൈഎഫ്‌ഐ നേതാവാക്കി ! മുഖ്യമന്ത്രിയുടെ പേരില്‍ പണിപ്പിരിവ് നടത്തിയ ഡിഫി നേതാവ് കൊച്ചിയെ വിറപ്പിച്ച മാലക്കള്ളന്‍

കൊച്ചി: മുഖ്യമന്ത്രിയുടെ പേരില്‍ യുവ സംരഭകയില്‍ നിന്ന് പണം തട്ടിയ കേസില്‍ അറസ്റ്റിലായ ഡിവൈഎഫ് നേതാക്കാള്‍ പലരും കൊച്ചിയിലെ കൊടും ക്രിമിനലുകള്‍. കൊച്ചിയെ വിറപ്പിച്ച മാല മോഷണ കേസിലെ പ്രതിയായിരുന്ന സിദ്ദിഖാണ് ഈ സംഘത്തിലെ പ്രധാന തലവന്‍. പതിനെട്ടോളം മാല പൊട്ടിക്കല്‍ കേസിലെ പ്രതിയായിരുന്ന സിദ്ദിഖ് ഒരു സുപ്രഭാതത്തില്‍ സിപിഎമ്മിന്റെ പ്രധാനിയാവുകയായിരുന്നു. പാര്‍ട്ടി മെമ്പര്‍ഷിപ്പിനായി നേതാക്കാള്‍ പലരും വാദിച്ചെങ്കിലും പ്രാദേശികമായ എതിര്‍പ്പുമൂലം അനുഭാവി ഗ്രൂപ്പില്‍ തന്നെയാണ് തുടര്‍ന്നിരുന്നത്.

Also Read :ഭര്‍ത്താവിന്റെ അച്ഛനുമായി അമ്മക്ക് അവിഹിതബന്ധം അതിരുവിട്ട ലൈംഗിക കേളികള്‍ മകന്‍ കണ്ടു.കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

എങ്കിലും ഡി വൈ എഫ് ഐയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി യൂണിറ്റ് സെക്രട്ടറിയാവുകയും ചെയ്തു. കൊച്ചിയിലെ പ്രധാന സ്റ്റേഷനുകളില്‍ ഇപ്പോഴും മോഷ്ടാക്കളുടെ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച സിദ്ദിഖ് പാര്‍ട്ടിയുടെ മുന്‍നിരയിലെ പ്രവര്‍ത്തകനായത് പലരെയും ഞെട്ടിച്ചു. പാര്‍ട്ടിയിലെ ഉന്നതരായ പല നേതാക്കളുമായി അടുത്തബന്ധമാണ് ഈ ഗുണ്ടകള്‍ക്കുള്ളത്. പ്രമുഖ നേതാക്കളുമായി ചങ്ങാത്തം പങ്കിടുന്ന ഫേസ് ബുക്ക് അക്കൗണ്ട് സിദ്ദിഖ് കസ്റ്റഡയിലായതോടെ ഡിലീറ്റ് ചെയ്യുകയും ചെയതു.

മാലപൊട്ടിക്കലടക്കമുള്ള കേസുകളിലെ പ്രതിയും ഗുണ്ടയുമായ സിദ്ദിഖിനെയും കൂട്ടരെയും സിപിഎമ്മിലെ ഒരു വിഭാഗം തന്നെയാണ് വളര്‍ത്തികൊണ്ടുവന്നത്. അതേ സമയം പാര്‍ട്ടിക്കുള്ളിലെ താഴെ തട്ടിലുള്ള വിഭാഗം ഇവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഡി വൈ എഫ് ഐയുടെ എറണാകുളം ജില്ലയിലെ പരിപാടികളില്‍ സജീവ സാനിധ്യമായിരുന്നു ഇതില്‍ പലരും. പാര്‍ട്ടിയുടെ പേരില്‍ പകല്‍ മാന്യന്‍മാരായി നടന്നവര്‍ ക്വട്ടേഷനും സ്പിരിറ്റുകടത്തലുള്‍പ്പെടെയുളള പരിപാടികളും നടത്തി പോന്നു. ജില്ലയിലെ മുതിര്‍ന്ന പല നേതാക്കള്‍ക്കും ഇവരെ കുറിച്ച് അറിയാമായിരുന്നിട്ടും പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപെടാന്‍ അവസരം നല്‍കി.

എറണാകുളം ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും മോഷ്ടാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം ഇടം പിടിച്ച സിദ്ദിഖ് സിപിഎം പരിപാടികളുടെ മുന്നില്‍ നില്‍ക്കുന്നത് അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നെങ്കിലും നേതൃത്വം കണ്ടഭാവം നടിച്ചിരുന്നില്ല. ഒടുവില്‍ പാര്‍ട്ടിയുടെ പേരില്‍ വ്യാപകമായ പണപ്പിരിവും ഗുണ്ടായിസവുമായതോടെ സിപിഎം നേതൃത്വത്തിനും കൈവിടേണ്ട അവസ്ഥ വന്നു. സിദ്ദിഖിന്റെ ഭാര്യയെ ഡിവൈഎഫ് ബ്ലോക് കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വവും നല്‍കിയിരുന്നു. ഇതില്‍ നിന്ന് തന്ന സിദ്ദിഖ് പാര്‍ട്ടിയില്‍ ഉണ്ടാക്കിയ സ്വാധീനം വ്യക്തമാണ്.

Latest
Widgets Magazine