ചാലക്കുടി ഡിവൈഎസ്പിയുടെ വാഹന പരിശോധന നാട്ടുകാര്‍ക്ക് തലവേദനയാകുന്നു.ടോള്‍പ്ലാസക്കുവേണ്ടി പോലീസ് പൊതുജനത്തെ ദ്രോഹിക്കുന്നു ?ചുങ്കം പിരിക്കുന്ന കമ്പനിക്ക് വേണ്ടി വാദിക്കുന്ന ഡിവൈഎസ്പിയുടെ വീഡിയോ പുറത്ത്

തൃശൂര്‍:പാലിയേക്കരയിലെ ടോള്‍പ്ലാസക്ക് സമാന്തര പാതയിലൂടെ കടന്നു പോകുന്നവരെ പോലീസ് അകാരണമായി തടയുന്നുവെന്ന് ആക്ഷേപം ശക്തമാകുന്നു.വാഹനങ്ങള്‍ തടഞ്ഞ് ഡിവൈഎസ്പി യാത്രികരോട് ടോള്‍ വഴി പോകാത്തതിന്റെ ധാര്‍മികതയെ പറ്റി വാചാലനാകുന്ന വീഡിയോ നവമാധ്യമങ്ങളില്‍ തരംഗമാകുന്നു.ചാലക്കുടി ഡിവൈഎസ്പി കെ.രവീന്ദ്രന്‍ വാഹന പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ടോളിന് സമാന്തരമായ പാതയിലൂടേ കടന്ന് പോകുന്ന ഒരു വാഹനം തടഞ്ഞ് നിര്‍ത്തി ആദ്ദേഹം പരിശോധിക്കുന്നതും ഡ്രൈവറുമായി സംസാരിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.എല്ലാ പേപ്പറും ഉന്നെ് പറയുമ്പോള്‍ ധാര്‍മ്മികതയുടെ പേരില്‍ ടോള്‍ കൊടുക്കാതെ പോകുന്നത് ശരിയാണോ എന്നാണ് ഡിവൈഎസ്പി ചോദിക്കുന്നത്.തിരിച്ച് അദ്ദേഹത്തോട് നിയമം പറഞ്ഞ ഡ്രൈവറോട് മുഴുവന്‍ ഒറിജിനല്‍ രേഖകളുമായി ചാലക്കുടി ഡിവൈഎസ്പിയുടെ ഓഫീസില്‍ വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു്.

ഈ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെയാണ് സംഭവം നടന്നിരിക്കുന്നത്.ടോളിന് സമാന്തരമായ റോഡിലൂടെ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്നത് ചുങ്കം പിരിക്കുന്ന കമ്പനിക്ക് വന്‍നഷ്ടമാണ് ഉാക്കുന്നതെന്നാണ് പറയപ്പെടുന്നത്.ഈ സാഹചര്യത്തില്‍ വീഡിയോ കൂടി പുറത്തായതോടെ പോലീസ് ടോള്‍പ്ലാസക്കായി പൊതുജനത്തെ ദ്രോഹിക്കുന്നുവെന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ വീഡിയോ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം വീഡിയോയില്‍ ഉള്ളത് താന്‍ തനെയാണെന്ന് ഡിവൈഎസ്പി രവീന്ദ്രന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് സമ്മതിച്ചു.എന്നാല്‍ താന്‍ ടോള്‍ പ്ലാസക്കായി വാഹന പരിശോധന നടത്തിയതല്ലെന്നും അദ്ദേഹം പറയുന്നു.2 കൊലപാതകം നടന്ന മേഖലയായതിനാല്‍ ആയുധങ്ങളുമായി വാഹനങ്ങള്‍ കടന്നുപോകുന്നുന്നെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് താന്‍ ഉള്‍പ്പെട്ട സംഘം പരിശോധന നടത്തിയത്.അങ്ങിനെ നടത്തിയ പരിശോധന ഡ്രൈവര്‍ തെറ്റിധരിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.അയാളുമായി തര്‍ക്കിച്ചു എന്നത് സത്യം തന്നെയാണ്.പക്ഷെ ടോള്‍ പ്ലാസക്കായി അല്ല താന്‍ പ്രവര്‍ത്തിച്ചത്.ടോള്‍ പ്ലാസക്കാരെ പ്രതിയാക്കി ആദ്യമായി കേസെടുത്തത് താന്‍ ചുമതലയേറ്റ ശേഷമാണ്.അടിയന്തര സാഹചര്യത്തില്‍ കടന്നുപോകാന്‍ ര് ലൈന്‍ വിട്ടുകൊടുത്തതും തന്റെ ഇടപെടല്‍ മൂലമാണ്.കൂടുതല്‍ വാഹനങ്ങള്‍ പ്ലാസയിലെത്തി ബ്ലോക്ക് ആയാല്‍ ടോള്‍ കൂടാതെ കടന്ന് പോകാനുള്ള സൗകര്യം ഒരുക്കിയതും താനാണ്.തന്നോട് ടോള്‍പ്ലോാസക്കാര്‍ക്ക് വൈരാഗ്യമാണെന്നും ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.താന്‍ പറഞ്ഞത് നിയമമല്ലെന്നും ധാര്‍മ്മികതയാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

Top