രാജസ്ഥാനില്‍ ബിജെപി ഭയപ്പാടിൽ!.അതിശക്തമായ വെല്ലുവിളിയുയര്‍ത്തികോൺഗ്രസ് ! മോദിയെ രംഗത്തിറക്കി ബിജെപി

ജോധ്പൂര്‍:രാജസ്ഥാനിൽ പരാജയഭീതിയോടെ ബിജെപി .നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന കോണ്‍ഗ്രസ്സിനെ പ്രതിരോധിക്കാന്‍ രാജസ്ഥാനില്‍ മോദിയെ തന്നെ നേരിട്ടിറക്കി ബിജെപി. വെള്ളിയാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പ്രധാനമന്ത്രിയെ തന്നെ രംഗത്തിറക്കി ബിജെപിയുടെ പ്രചരണങ്ങള്‍ക്ക് കൂടുതല്‍ വാര്‍ത്താ പ്രധാന്യം ലഭ്യമാക്കുകയെന്ന തന്ത്രം പാര്‍ട്ടി പയറ്റുന്നത്. നാളെയും മറ്റന്നാളുമായി മാര്‍വാര്‍, ശേഖവതി മേഖലകളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ മോദി പങ്കെടുക്കും. 2013 ലും 2008 ലും തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേദിവസങ്ങളില്‍ രാജസ്ഥാനില്‍ മോദി റാലി നടത്തിയിരുന്നു. അന്നൊക്കെ ഗുണം ചെയ്ത റാലി ഇത്തവണയും വോട്ടര്‍മാരെ തങ്ങള്‍ക്ക് അനുകൂലമാക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.

അതേസമയം മറുപക്ഷത്ത് അധികാരം തിരിച്ചു പിടിക്കാന്‍ കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രചരണങ്ങള്‍ മുന്നോട്ടുപോവുന്നത്. 15 വര്‍ഷമായി തുടരുന്ന ബിജെപി ഭരണത്തിനെതിരേയുള്ള വികാരവും വികസന മുരടിപ്പും ആണ് കോണ്‍ഗ്രസ്സിന്റെ ഇത്തവണത്തെ പ്രധാന പ്രചരണ വിഷയം. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വിവിധ സര്‍വ്വേകള്‍ ഇത്തവണ രാജസ്ഥാനില്‍ ബിജെപി പരാജയപ്പെടുമെന്ന പറയുന്നത് കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇതിനെയെല്ലാം മോദിയുടെ പ്രചരണം കൊണ്ട് മറികടക്കാം എന്നാണ് ബിജെപി കരുതുന്നത്.

അതേസമയം രാജസ്ഥാനിൽ 100ൽ 50 പേരുടെ പിന്തുണ കോൺഗ്രസിന് എന്ന ഏറ്റവും ഒടുവിലത്തെ സർവേ കോൺഗ്രസിനെ പോലും ഞെട്ടിച്ചിരുന്നു .പുതിയ സർവേ പ്രകാരം കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും .നൂറുപേരിൽ 50 പേരും കോൺഗ്രസിനെ പിന്തുണക്കുന്നു .അതായത് കഴിഞ്ഞ തവണ വോട്ടു ചെയ്തവരിൽ ഇരുപതുപേർ കോൺഗ്രസിനും ഇരുപതു പേര് ബിജെപിക്കും വോട്ടു ചെയ്യുന്നു.എന്നാൽ പുതുതായി വന്ന 30 ശതമാനം പേരിൽ മുപ്പതു ശതമാനം പേരും കോൺഗ്രസിനെ പിന്തുണക്കുന്നു .പുതിയതായി ആരും തന്നെ ബിജെപിയെ പിന്തുണക്കുന്നില്ല .അമ്പതുശതമാനം വോട്ട് നേടി തകർപ്പൻ വിജയത്തിലേക്ക് കോൺഗ്രസ് കടക്കും എന്നാണ് പുതിയ സർവേ .പുതിയ കണക്കുകൂട്ടലുകൾ ബിജെപി ഗാൻഗിറിനെ ആധിയിലാക്കിയിരിക്കയാണ് .

അതേസമയം രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്‍ മുന്‍തൂക്കം നേടി കോണ്‍ഗ്രസ്. രണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിമാരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്ന ബിജെപിയുടെ പരിഹാസം കോണ്‍ഗ്രസിന് ഗുണകരമായിരിക്കുകയാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വസുന്ധര രാജയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ബിജെപിയുടെ തന്നെ ചില പ്രസ്താവനകളാണ് കോണ്‍ഗ്രസിനെ ശക്തമായി നിലനിര്‍ത്തുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്.

ശക്തമായ നേതൃത്വം ഇത്തവണ ബിജെപിക്കില്ല എന്ന് അവരുടെ തന്നെ ചില നീക്കങ്ങളില്‍ നിന്ന് ബോധ്യപ്പെടുന്നുമുണ്ട്. വസുന്ധര കാര്‍ഷിക മേഖലയില്‍ നടത്തിയ റാലികളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ബിജെപി പുതിയ തന്ത്രങ്ങള്‍ പയറ്റാനാണ് ശ്രമിക്കുന്നത്. പക്ഷേ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അതെല്ലാം അടഞ്ഞ അധ്യായമാണ്. ദേശീയ നേതൃത്വം തോല്‍വിക്ക് ശേഷം വസുന്ധരയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.

Latest
Widgets Magazine