ഓലയും ഓടുമിട്ട രണ്ട് മുറിവീട്ടില്‍ നടി ചാര്‍മ്മിളയുടെ ജീവിതം!! അഭിനയിക്കാനുള്ള അവരങ്ങളും കിട്ടുന്നില്ല

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയാണ് ചാര്‍മ്മിള. മോഹന്‍ലാലിന്റെ നായികയായി അരങ്ങേറ്റം കുറിച്ച ചാര്‍മ്മിള വീണ്ടും അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ തനിക്ക് ഇപ്പോള്‍ വേഷങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയിലാണ് താരം.

ഒരുകാലത്ത് ജോലിയില്‍ ശ്രദ്ധിക്കാതിരുന്ന കാലത്തും തനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആരും വിളിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. ഇതിനാല്‍തന്നെ താരത്തിന്റെ ജീവിതം കടുത്ത പ്രതിസന്ധിയിലെന്നാണ് റിപ്പോര്‍ട്ട്.

സഹോദരിയുടെ സുഹൃത്തായ എഞ്ചിനീയറെ വിവാഹം കഴിച്ചു. എന്നാല്‍ ദാമ്പത്യം തകര്‍ന്നു. രോഗബാധിതയായ മാതാവും ഇവര്‍ക്കൊപ്പമുണ്ട്. തമിഴ്നാട്ടിലെ ഓലയും ഓടുമിട്ട വീടുകള്‍ മാത്രം നിറഞ്ഞ ഒരു തെരുവില്‍ രണ്ടു മുറി മാത്രമുള്ള വീട്ടില്‍ അമ്മയോടും മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടുകയാണ് അവര്‍.

ചെറിയ വീട്ടില്‍ ഹാളില്‍ നിലത്ത് പായ വിരിച്ചാണ് താന്‍ കിടക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഒമ്പതു വയസ്സുള്ള മകന്റെ വിദ്യാഭ്യാസം നടക്കുന്നത് തമിഴ്നടന്‍ വിശാലിന്റെ കാരുണ്യം കൊണ്ടാണ്. അവന്റെ സ്‌കൂള്‍ഫീസ് വിശാലാണ് മുടങ്ങാതെ നല്‍കുന്നത്. വല്ലപ്പോഴും അച്ഛന്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷമെന്നും താരം പറയുന്നു. മകന്‍ ജൂഡ് അഡോണിസ് ഇങ്ങിനെ ജീവിക്കേണ്ട ആളല്ലെന്നും തന്റെ പിടിപ്പുകേടുകൊണ്ടാണ് മകന് ഈ ദാരിദ്ര്യം നിറഞ്ഞ ജീവിതം കിട്ടിയതെന്നും ചാര്‍മ്മിള പറയുന്നു.

താന്‍ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു വിശ്വാസമായില്ല. എന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോള്‍ അയാള്‍ക്ക് സംശയമാണ്. മുകളില്‍ വന്ന് അയാള്‍ എത്തിനോക്കുമെന്നും ചാര്‍മ്മിള പറയുന്നു. പല ഘട്ടങ്ങളിലായി ഉണ്ടായ മൂന്നു പ്രണയങ്ങളാണ് തന്റെ ജീവിതം തകര്‍ത്തതെന്നും ഇങ്ങിനെയാക്കിയതെന്നും അവര്‍ പറയുന്നു. മകന്റെ ഇഷ്ടം നോക്കി ഒരു നായയെ വളര്‍ത്തുന്നുണ്ട്. താമസിക്കുന്ന രണ്ടു മുറികളിലൊന്നിലാണ് നായയും കഴിയുന്നതെന്നും ചാര്‍മിള പറയുന്നു.

മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ അമ്പതോളം സിനിമകളില്‍ നായികയായിരുന്നു. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട്.

ചെറുപ്പകാലത്ത് അഭിനയത്തിലൂടെ ഒരുപാട് പണം കയ്യില്‍ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയില്‍ നിന്നു സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തുവെന്നും വിവാഹമോചനത്തിനു ശേഷം ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്ന അവസ്ഥ ആയെന്നും ചാര്‍മിള പറയുന്നു. ഒരുമകനുണ്ട്. അവന്റെ പഠനച്ചെലവ് നോക്കുന്നത് നടന്‍ വിശാലാണ്. തമിഴിലെ താര സംഘടനയായ നടികര്‍ സംഘം അത്യാവശ്യം പണം നല്‍കി സഹായിക്കാറുണ്ട്.

അമ്മനടിയെ ഹോട്ടലില്‍ രണ്ട് തവണ വിളിച്ചുവരുത്തി; പീഡിപ്പിക്കപ്പെട്ടത് പല തവണ; വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും പരാതി അൻപതിൻ്റെ നിറവിൽ മധുബാല.!! വിശ്വസിക്കാനാകാതെ ആരാധകര്‍; രഹസ്യം തുറന്ന് പറഞ്ഞ് താരം നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്ന രാധാരവിയെപ്പോലുള്ളവരെ ചോദ്യം ചെയ്യുന്നില്ലേ സര്‍; ജി ധനഞ്ജയനെതിരെ തുറന്നടിച്ച് ചിന്‍മയി ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആര്യ പൊട്ടിത്തെറിച്ചു; അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കുന്നെന്ന് താരം നമിതാ പ്രമോദിനെയും രജിഷ വിജയനെയും കാണാന്‍ ജനം; നിരവധിപ്പേര്‍ തലകറങ്ങി വീണു; ജ്വല്ലറി ഉടമയ്‌ക്കെതിരെ കേസെടുത്തു
Latest