രാജ്യത്തെ ആയിരക്കണക്കിന് ഫോണുകളിലേയ്ക്ക് ആധാര്‍ നുഴഞ്ഞുകയറി; ആധാറിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യാതെ നിങ്ങളുടെ ഫോണിലെത്തി

ആയിരക്കണക്കിന് സ്മാര്‍ട്ട് ഫോണുകളിലേയ്ക്ക് ആധാര്‍ നുഴഞ്ഞുകയറിയെന്ന് ആരോപണം. ഇന്ന് രാവിലെ മുതലാണ് ആധാര്‍ പലരുടേയും ഫോണുകളിലേയ്ക്ക് നുഴഞ്ഞുകയറിയത് ശ്രദ്ധയില്‍പ്പെട്ടത്. സേവ് ചെയ്ത നമ്പരുകളുടെ കൂട്ടത്തിലാണ് UIDAI (യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) എന്ന പേരില്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടത്.

ആധാറിന്റെ ഹെല്‍പ് ലൈന്‍ നമ്പരാണ് നുഴഞ്ഞ് കയറ്റം നടത്തിയിരിക്കുന്നത്. ഇത് ഫോണ്‍ ഉപഭോക്താക്കളെ ഞെട്ടിച്ചിട്ടുണ്ട്. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ജനങ്ങള്‍ക്ക് വിശ്വാസ നഷ്ടവും ഉണ്ടാക്കുന്ന സംഭവമായിട്ടാണ് പലരും ഈ നുഴഞ്ഞുകയറ്റത്തെ വിലയിരുത്തുന്നത്. ആധാറില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെയും ചെയ്യാത്തവരുടേയും ഫോണുകളിലേക്ക് നമ്പര്‍ എത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

UIDAI -1800 300 1947 എന്ന നമ്പരാണ് ഉപഭോക്താക്കള്‍ സേവ് ചെയ്യാതെ തന്നെ ഫോണിലെത്തിയത്. കഴിഞ്ഞ ദിവസം ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ തലവന്‍ തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി ഹാക്ക് ചെയ്യാന്‍ വെല്ലുവിളിച്ചികരുന്നു. പിന്നാലെ അദേദഹത്തിന്റെ പല സ്വകാര്യ വിവരങ്ങളും ഹാക്കര്‍മാര്‍ പുറത്തു വിട്ടതിന് പിന്നാലെയാണ് ആധാര്‍ തന്നെ ജനങ്ങളുടെ ഫോണിലേയ്ക്ക് നുഴഞ്ഞ് കയറിയിരിക്കുന്നത്.

Top