ഐപിഎല്ലിന്റെ അഭിവാജ്യഘടകമായ ചിയര്‍ഗേള്‍സിന്റെ ശമ്പളം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും; വസ്ത്രത്തിനും ലുക്കിനും വരെ കാശ്

ക്രിക്കറ്റിനെ തന്നെ പുതിയ തലത്തിലേയ്ക്ക് തുറന്ന് വിടുകയായിരുന്നു ഐപിഎല്‍ ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വിസ്മയങ്ങല്‍ തീര്‍ത്തുകൊണ്ട് 2008 ലാണ് ഐപിഎല്‍ ആരംഭിക്കുന്നത്. അതുവരെയുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ നിര്‍വചനങ്ങള്‍ മാറ്റി മറിക്കാന്‍ കുട്ടി ക്രിക്കറ്റ് വിസ്മയത്തിന് സാധിച്ചു. ഐപിഎല്ലിന്റെ ഗ്ലാമര്‍ ഉയര്‍ത്താന്‍ പ്രധാന പങ്കു വഹിച്ച ഒന്നാണ് ചിയര്‍ ഗേള്‍സിന്റെ നൃത്തപ്രകടനം. എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് അധികമാരും അറിയാന്‍ വഴിയില്ല.

ഐപിഎല്‍ അധികൃതരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ഒരു മത്സരത്തിന് ചിയര്‍ ഗേള്‍സിന് 18,000 മുതല്‍ 30,000 രൂപ വരെ വേതനം നല്‍കും. ടീം വിജയിക്കുകയാണെങ്കില്‍ ബോണസുമുണ്ട്. ഓരോ ടീമും ഐപിഎല്‍ സീസണ്‍ 10ല്‍ 14 മത്സരങ്ങളില്‍ കളിച്ചു. ഇതനുസരിച്ച് ഓരോ ചിയര്‍ ഗേള്‍സിനും 4 ലക്ഷം രൂപ വരെ ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ തലങ്ങളിലേക്ക് ടീം പ്രവേശിക്കുമ്പോള്‍ തുക വര്‍ദ്ധിക്കും. ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുത്ത ടീമുകളുമായി ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുകയാണെങ്കില്‍ ചിയര്‍ ഗേള്‍സിന്റെ ശമ്പളം അതിലും കൂടും. ഇതിന് 5,000 മുതല്‍ 10,000 വരെ രൂപ വരെ അധികം ലഭിക്കും. ടൂര്‍ണമെന്റുകളിലെ പ്രകടനത്തിനു പുറമേ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും ലുക്കിലും വരെ അധിക തുക ലഭിക്കും

Top