ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി കെ എം മാണിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി

കോട്ടയം: കെ എം മാണിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച. പാലായിലെ കെ എം മാണിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. നാളെ കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയായിരുന്നു കൂടിക്കാഴ്ച. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസാണ് മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഏതുവിധവും ജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി മുന്നണി വിപുലീകരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്. കേരളക കോണ്‍ഗ്രസിന് ചെങ്ങന്നൂരില്‍ പതിനായിരത്തിലധികം വോട്ടുകളുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതിന് കേരളാ കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പികെ കൃഷ്ണദാസ് നേരിട്ടെത്തിയത് മാണിയുടെ മനസറിയാനാണെന്നും ഇനിയും കേന്ദ്രനേതാക്കള്‍ എത്തി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

മാണിയോടും ജോസ് കെ മാണിയോടുമുള്ള ദേഷ്യം തീര്‍ക്കുന്നത് എന്നോട്: സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ നിഷ ജോസ് നല്‍കിയ പരാതിയില്‍ നടപടി ഭീഷണിപ്പെടുത്തി വായടപ്പിക്കാനാവില്ലെന്ന വാക്ക് സുധീരന്‍ പാലിച്ചു: ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും ചെന്നിത്തലയുടെയും രഹസ്യ ഇടപാടുകള്‍ വെളിപ്പെടുത്തി രംഗത്ത് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് സമ്മര്‍ദ്ദം മൂലം, ഇനി ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ നോക്കേണ്ട: ആഞ്ഞടിച്ച് സുധീരന്‍ സുധീരന്‍ അമിതാവേശം കാണിക്കേണ്ട: വിമര്‍ശനത്തിന് മറുപടിയുമായി കെഎം മാണി ബാര്‍ കോഴക്കേസ്; മാണിയെ കുറ്റവിമുക്തനാക്കരുതെന്ന് വി.എസ്; വിജിലന്‍സ് കോടതിയില്‍ തര്‍ക്കം; കേസ് പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി
Latest
Widgets Magazine