ചെങ്ങന്നൂര്‍ പിടിക്കാന്‍ സജി ചെറിയാൻ; ന്യൂനപക്ഷ വോട്ടുകളില്‍ പ്രതീക്ഷ; മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കാന്‍ ഇടതുപക്ഷം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയിലാണ് സിപിഎം പ്രവര്‍ത്തകര്‍. അനായാസ ജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും മണ്ഡലത്തിന് പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയ ലഭിച്ച സന്തോഷത്തിലാണ് അണികള്‍. സജി ചെറിയാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി എത്തിയതു മുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആക്കം കൂടിയിട്ടുണ്ട്.

നിയമബിരുദധാരിയായ സജി ചെറിയാന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 1980-ല്‍ സി.പി.ഐ.എം. അംഗമായി. പാര്‍ട്ടിയിലും സജി ചെറിയാന്‍ കരുത്തനാണ്. അതുകൊണ്ട് തന്നെ ശത്രുക്കളും ഏറെയുണ്ട്. പാര്‍ട്ടിക്ക് പുറത്തും ഇത് തന്നെയാണ് സ്ഥിതി. സിഎസ് സുജാതയാണ് നല്ല സ്ഥാനാര്‍ത്ഥിയെന്ന വിലയിരുത്തല്‍ നേരത്തെ തന്നെ സജീവമായിരുന്നു. എന്നാല്‍ ജി സുധാകരനുമായുള്ള അടുപ്പം സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

ബിജെപി വിരുദ്ധ ന്യൂനപക്ഷ വോട്ടുകളാണ് സജി ചെറിയാനിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. ക്രിസ്ത്യന്‍ മുസ്ലീം വോട്ടുനേടാന്‍ സജി ചെറിയാന് കഴിയുമെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്. ക്രിസ്ത്യന്‍ വോട്ട് കൂടുതലുള്ള മണ്ഡലത്തില്‍ അവ സജി ചെറിയാന് ലഭിക്കാനാണ് സാധ്യത. ബിജെപിയുടെ പ്രചാരണം ഏതൊക്കെ നിലയിലാണ് എന്നത് നിരീക്ഷിച്ചു മാത്രമേ സിപിഎം തന്ത്രങ്ങള്‍ മെനയുകയുള്ളൂ.

സിജി ചെറിയാന്‍ സിഎസ്ഐ സഭാംഗമാണെന്ന പ്രചരണം ചെങ്ങന്നൂരില്‍ സജീവമാണ്. എന്നാല്‍ കറ തീര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനായിനാല്‍ ഇത്തരം പ്രചാരണങ്ങള്‍ ഗുണം മാത്രമേ ചെയ്യുകയുള്ളൂ. ത്രിപുര വിജയത്തിന്റെ ലഹരിയില്‍ നില്‍ക്കുന്ന ബിജെപിക്ക് സജി ചെറിയാന് മുന്നില്‍ വിയര്‍ക്കേണ്ടിവരുമെന്ന് ചുരുക്കം.

തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പ്രവേശിക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല എന്നത് ഒരു സത്യമാണ്. മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്നതാണ് ഇപ്പോഴത്തെ നില. ഈ മത്സരത്തില്‍ സകലവിധ തന്ത്രങ്ങളും പുറത്തെടുക്കാനാണ് രണ്ട് കൂട്ടരുടെയും ശ്രമം. ജാതിയും മതവും തിരിച്ച് വോട്ട് പിടിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകുക.

ചെങ്ങന്നൂരില്‍ ബിജെപിക്ക് പാളയത്തില്‍ പട; ബദല്‍ സ്ഥാനാര്‍ത്ഥിയുമായി ബിജെപി നേതാവ് രംഗത്ത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ മുഖം മാറ്റും: ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് സര്‍വ്വേ ചെങ്ങന്നൂരിൽ ചെങ്കൊടിയേന്തുമോ മഞ്ജു വാരിയർ? തേരുതെളിക്കാൻ സമ്മതത്തിനായി സി.പി.എം കാത്തിരിക്കുന്നു.തുടർ ഭരണത്തിനായി സി.പി.എം നീക്കം ഞരമ്പ് മുറിച്ചശേഷം കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടി മരിച്ചു തങ്ങളെ കൊലപ്പെടുത്താന്‍ തക്കം പാര്‍ത്തു നടന്നയാളാണ് ഷെറിനെന്ന് സഹോദരനും സഹോദരിയും .ഷെറിന്‍ അമേരിക്കയില്‍ അനേകം കേസുകളില്‍ പ്രതി
Latest
Widgets Magazine