കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​ര​ണ​മാ​വാം; സി​പി​എം-​സി​പി​ഐ യോ​ഗ​ത്തി​ൽ ധാ​ര​ണ..ചെ​ങ്ങ​ന്നൂ​രി​ൽ വി​ജ​യി​ക്കാ​ൻ മാ​ണി​യു​ടെ ആ​വ​ശ്യ​മി​ല്ലെന്ന് കാനം

ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുമായി സഹകരിക്കാൻ എൽഡിഎഫ് നേതൃയോഗത്തിൽ ധാരണ. ഡൽഹി എകെജി ഭവനിൽചേർന്ന സിപിഎം, സിപിഐ നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയമാണ് പ്രധാനം. കെ.എം.മാണിയെ സഹകരിപ്പിക്കുന്നത് വിജയം ഉറപ്പിക്കുമെങ്കിൽ അത് ചെയ്യണം. ഇക്കാര്യത്തിൽ സംസ്ഥാന നേതാക്കളാണു തീരുമാനം കൈക്കൊള്ളേണ്ടത്. അന്തിമതീരുമാനം കേരളത്തിൽനിന്നുണ്ടാകണം എന്നിങ്ങനെയാണ് സിപിഐ, സിപിഎം നേതൃയോഗത്തിൽ ഉയർന്ന ധാരണ. കെ.എം.മാണിയെയും കേരള കോണ്‍ഗ്രസിനെയും ഏതുവിധത്തിൽ സഹകരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വങ്ങൾക്കു തീരുമാനിക്കാമെന്നും നേതൃയോഗത്തിൽ ധാരണയായി.

മാണിയെ എൽഡിഎഫിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിലും, എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആരുടെയും വോട്ട് വാങ്ങുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

അതേസമയം കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തിൽ സിപിഐ നിലപാടിൽ മാറ്റമില്ലെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു . ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ മാണിയുടെ ആവശ്യമില്ലെന്നും മാണിയില്ലാതെ മുന്പും എൽഡിഎഫ് വിജയിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കിയിരുന്നു . ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുമായി സഹകരിക്കാൻ എൽഡിഎഫ് നേതൃയോഗത്തിൽ ധാരയായെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തിൽ സിപിഐ കൈക്കൊണ്ടിട്ടുള്ള നിലപാടിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ വിജയിക്കാൻ കേരള കോണ്‍ഗ്രസിന്‍റെയും കെ.എം.മാണിയുടെയും ആവശ്യമില്ല. മാണിയുടെ പിന്തുണയില്ലാതെ എൽഡിഎഫ് സ്ഥാനാർഥികൾ മുന്പും വിജയിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ എൽഡിഎഫ് ഭരണംകൊണ്ട് സ്ഥിതി മാറിയിട്ടില്ല- കാനം പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്ന വിഷയത്തിൽ കേന്ദ്രനേതൃത്വം തീരുമാനമെടുത്തിട്ടില്ലെന്നും കാനം വ്യക്തമാക്കി.നേരത്തെ, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുമായി സഹകരിക്കാൻ എൽഡിഎഫ് നേതൃയോഗത്തിൽ ധാരണയായെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡൽഹി എകെജി ഭവനിൽചേർന്ന സിപിഎം, സിപിഐ നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിശ്വാസികളെ ഇളക്കി ചെങ്ങന്നൂർ പിടിക്കാൻ യു.ഡി.എഫ് ; സജി ചെറിയാനുമായി അടുപ്പമുള്ള സി.എസ്.ഐ ബിഷപ്പിനെതിരെ പരാതിയുമായി ഒരു കൂട്ടം വിശ്വാസികള്‍ ചെങ്ങന്നൂരിൽ വിജയമുറപ്പിച്ച് സിപിഎം .സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിന് വിജയിക്കും.ബിജെപി വോട്ടുകളിൽ ഭിന്നിപ്പ് ചെങ്ങന്നൂരിൽ യുഡി എഫിന് തകർച്ച !.ഉമ്മൻ ചാണ്ടി സര്‍ക്കാരിനേക്കാള്‍ മെച്ചം ഇപ്പോഴത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍-ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂരിൽ ബി ജെ പിപണം വാരിയെറിയുന്നു .. പണം നല്‍കി വോട്ടര്‍മാരെ സ്വാധിനിക്കാന്‍ ശ്രമിക്കുന്നു. 2000 രൂപ മുതല്‍ 5000 രൂപ വരെ വിതരണം ചെയ്യുന്നു ചെങ്ങന്നൂരിൽ ബിജെപി തകരും ..സജി ചെറിയാൻ എതിരിലാളി ഇല്ലാതാകുന്നു .. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയിൽ വിഭാഗീയത ആളിക്കത്തുന്നു. നേതൃത്വം നിര്‍ബന്ധിച്ചിട്ടാണ് മല്‍സരിച്ചത്, എതിര്‍പ്പുണ്ടെങ്കില്‍ എന്ത്‌കൊണ്ട് ആദ്യം പറഞ്ഞില്ലെന്ന് ശ്രീധരന്‍പിള്ള
Latest
Widgets Magazine