ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണം -കുമ്മനം

കൊച്ചി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തണമെന്ന്   ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പ് വൈകുന്നത് ബിജെപിയെ ബാധിക്കില്ലെന്നും എന്നാല്‍ വേഗത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന് പിന്നില്‍ ബിജെപിയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. മേയ് അവസാനം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest
Widgets Magazine