വിശ്വാസികളെ ഇളക്കി ചെങ്ങന്നൂർ പിടിക്കാൻ യു.ഡി.എഫ് ; സജി ചെറിയാനുമായി അടുപ്പമുള്ള സി.എസ്.ഐ ബിഷപ്പിനെതിരെ പരാതിയുമായി ഒരു കൂട്ടം വിശ്വാസികള്‍

കൊച്ചി:ക്രിസ്ത്യൻ വിശ്വാസികളെ ഇളക്കി ചെങ്ങന്നൂർ പിടിക്കാൻ യു.ഡി.എഫ് കരുനീക്കമെന്ന് ആരോപണം . ചെങ്ങന്നൂരില്‍ സി.എസ്.ഐ അസോസിയേഷന്‍ ട്രസ്റ്റിന്റെ സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ ഇടവകയുടെ ജൂബിലി ആന്റ് ബൈ സെന്റിനറി കോംപ്ലക്‌സിലെ മൂന്നു മുറികള്‍ ചെങ്ങന്നൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നേതൃത്വം നല്‍കുന്ന കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വളരെ കുറഞ്ഞ വാടകയ്ക്ക് നല്‍കിയെന്നാണ് ബിഷപ്പ് തോമസ് കെ. ഉമ്മനെതിരെയുള്ള പരാതി. കഴിഞ്ഞ വര്‍ഷം മെയിലാണ് മൂന്നു മുറികള്‍ അയ്യായിരം രൂപയ്ക്ക് വാടക്‌യ്ക്ക് നല്‍കിയത്. അമ്പതിനായിരം രൂപ അഡ്വാന്‍സും നല്‍കിയിട്ടുണ്ട്. സി.എസ്.ഐ ട്രസ്റ്റ് അസോസിയേഷന്റെ സ്ഥാപനങ്ങള്‍ വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ ജാമ്യമായി നല്‍കാനോ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി 2016 നവംബര്‍ 28ന് ഉത്തരവിറക്കിയിട്ടുണ്ട്.അതിനാല്‍ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിനെതിരെ ഒരു കൂട്ടം വിശ്വാസികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സജി ചെറിയാനെതിരെ സി.എസ്.ഐ ഇടവകയിലെ ഒരുപറ്റം വിശ്വാസികളെ രംഗത്ത് ഇറക്കിയിരിക്കുന്നത് കോൺഗ്രസ് ആണെന്ന് സി .പി.എം പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കി.

സൊസൈറ്റിയുടെ കെട്ടിടത്തിലെ മറ്റു മുറികള്‍ ഉയര്‍ന്ന വാടകയും സെക്യൂരിറ്റിയും ഈടാക്കിയാണ് കൊടുത്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി രണ്ട് വര്‍ഷമായിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യു.ഡി.എഫുമായി ബന്ധമുള്ള ചില വിശ്വാസികളുടെ കളിയാണിതെന്ന് സി.പി.എം ചെങ്ങന്നൂര്‍ ഏര്യാ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ വ്യക്തമാക്കി. സി.പി.എം പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുട നീളം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ചെങ്ങന്നൂരിലും നടത്തുന്നുണ്ട്. സഭ അതിനെ സഹായിക്കാനാണ് കുറഞ്ഞ വാടകയ്ക്ക് നല്‍കിയതെന്ന് മറ്റ് ചില വിശ്വാസികള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെട്ടിടം വാടകയ്ക്ക് നല്‍കുന്നതിന് ട്രസ്റ്റ് കമ്മിറ്റി അനുമതിയോ പവര്‍ ഓഫ് അറ്റോണിയും നല്‍കിയിട്ടില്ല. വാടകക്കരാറില്‍ ഒപ്പുവെച്ചിരിക്കുന്ന റവ. സാബു ചെറിയാന്‍ എന്ന വൈദികന് ഇത്തരത്തില്‍ കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ നിയമപരമായ അധികാരവുമില്ലെന്നാണ് ആക്ഷേപം.കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ് ബിഷപ്പും കൂട്ടരും നടത്തിയതെന്ന് ട്രസ്റ്റ് കണ്‍വീനര്‍ കൂടിയായ ജേക്കബ് മാത്യു ആരോപിച്ചു. സഭാ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തി അഴിമതി നടത്തുന്ന ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കുമെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും നല്‍കിയ പരാതികള്‍ രണ്ടു വര്‍ഷമായിട്ടും നടപടിയെടുത്തില്ലെന്ന് ജേക്കബ് മാത്യു പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ ആരോപണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ട് നടപടിയെടുത്തില്ലെങ്കില്‍ എന്തുകൊണ്ട് നേരത്തെ കോടതിയെ സമീപിച്ചില്ലെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ചോദിച്ചു.

Top