തങ്ങളെ കൊലപ്പെടുത്താന്‍ തക്കം പാര്‍ത്തു നടന്നയാളാണ് ഷെറിനെന്ന് സഹോദരനും സഹോദരിയും .ഷെറിന്‍ അമേരിക്കയില്‍ അനേകം കേസുകളില്‍ പ്രതി

ചെങ്ങന്നൂര്‍: തങ്ങളെ കൊലപ്പെടുത്താന്‍ തക്കം പാര്‍ത്തു നടന്നയാളാണ് ഷെറിനെന്ന് സഹോദരനും സഹോദരിയും പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയേപ്പറ്റി മൊഴി.പിതാവിനെ ക്രൂരമായി കൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ പലയിടത്തായും ഉപേക്ഷിക്കുകയും ചെയ്ത കേസില്‍ പിടിയിലായ ഷെറിന്‍ അമേരിക്കയിലും ക്രിമിനലെന്നും റിപ്പോട്ട്കള്‍ .സഹോദരന്‍ ഡേവിഡിനോടും മൂത്ത സഹോദരി ഷേര്‍ളിയോടും ഷെറിന്‍ പലപ്പോഴും ശത്രുതാ മനോഭാവത്തോടെയാണു പെരുമാറിയിരുന്നത്‌. അമേരിക്കയില്‍നിന്ന്‌ ഇവര്‍ നാട്ടിലെത്തുമ്പോള്‍ ഷെറിന്‍ മോശമായി പെരുമാറുകയും ദേഹോപദ്രവമേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. ഷെറിന്റെ ഇളയ സഹോദരനുമായ ഡോ. ഡേവിഡ്‌ ജോണിന്റെ യഥാര്‍ഥ പേര്‌ ഷെറില്‍ ജോണ്‍ എന്നായിരുന്നു. പേരുകളുടെ സാമ്യം മൂലം പലപ്പോഴും ഷെറില്‍ വെട്ടിലായിരുന്നു. ഷെറിനാണെന്നു തെറ്റിദ്ധരിച്ച്‌ പോലീസും ഷെറിന്റെ തട്ടിപ്പിനിരയായവരും ഷെറിലിനെ ചോദ്യംചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നതില്‍ സഹികെട്ടാണ്‌ ഡേവിഡ്‌ എന്നാക്കിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഇന്നലെ ഇവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഷെറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സഹോദരങ്ങളായ ഷേര്‍ളിയും ഡേവിഡും ഭീതിയോടെയാണ് പ്രതികരിച്ചത്. തങ്ങളെ കൊലപ്പെടുത്താന്‍ തക്കം പാര്‍ത്തു നടന്നയാളാണ് ഷെറിനെന്ന് ഇവര്‍ പറഞ്ഞു. അച്ഛനെ കൊന്ന് കുടുംബം തകര്‍ത്തവന്‍, വീട്ടില്‍ ഒരിക്കലും സമാധാനം നല്‍കാത്തവന്‍, തങ്ങളോട് ഒരിക്കലും സ്നേഹമായി പെരുമാറിയിട്ടില്ലാത്തവന്‍. ചോദിച്ചപ്പോഴെല്ലാം വെറുപ്പോടെ ഇങ്ങിനെയൊക്കെയായിരുന്നു പ്രതികരണം. ഷെറിന്റെ ഉപദ്രവം കൂടിയതോടെയാണ്‌ കുടുംബം നാട്ടിലെത്തുന്ന അവസരത്തില്‍ ഷെറിന്‍ വീട്ടില്‍ നിന്നു മാറിത്താമസിക്കണമെന്ന്‌ പിതാവ് നിര്‍ദേശിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ആഡംബര ഹോട്ടലില്‍ താമസിക്കാനുള്ള പണവും ജോയി നല്‍കിയിരുന്നു.
തിരുവനന്തപുരത്തും ബംഗളുരുവിലും ഐടി മേഖലയില്‍ ജോലി ചെയ്‌തിട്ടുള്ള ഷെറിന്‍ വരുമാനത്തിന്റെ ഇരട്ടി ചെലവാക്കുന്ന സ്വഭാവക്കാരനായിരുന്നു. ചെങ്ങന്നൂര്‍ നഗരത്തില്‍ ജോയിയുടെ ഉടമസ്‌ഥതിയിലുള്ള കെട്ടിടത്തിലെ കടമുറികള്‍ പലതും ലക്ഷങ്ങള്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ്‌ വാങ്ങി വാടകയ്‌ക്ക്‌ നല്‍കിയിരുന്നതു ഷെറിനാണ്‌. ഈ പണത്തെച്ചൊല്ലി ജോയിയും ഷെറിനും തമ്മില്‍ കലഹിക്കാറുണ്ടായിരുന്നു. 2010ല്‍ വിവാഹിതനായ ശേഷം ഷെറിന്‍ കുറച്ചു നാള്‍ ബംഗളുരുവിലാണു താമസിച്ചത്‌.sherin
അക്കാലത്താണ്‌ ഷെറിന്‍ കൂടുതല്‍ ധൂര്‍ത്തനായതെന്ന്‌ പറയപ്പെടുന്നു. രണ്ടു വര്‍ഷത്തിനുശേഷം വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും ധാരാളിത്തത്തില്‍ കുറവുണ്ടായില്ല. ഇക്കുറി നാട്ടിലെത്തിയ ജോയി ജോണിനോട്‌ സ്വത്തുസംബന്ധിച്ച്‌ ഷെറിന്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. അമേരിക്കയിലെ സ്വത്ത്‌ തനിക്കു വേണ്ടെന്നും നാട്ടിലുള്ളത്‌ എഴുതിത്തരണമെന്നുമായിരുന്നു ആവശ്യം. കരുതലില്ലാതെ പണം ചെലവിടുന്ന മകന്‌ സ്വത്തുക്കള്‍ നല്‍കിയാലുണ്ടാകുന്ന ഭവിഷ്യത്ത്‌ അറിയാമായിരുന്ന ജോയി, ഒരു ചില്ലിക്കാശു പോലും നല്‍കില്ലെന്ന നിലപാടെടുത്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ്‌ കൊലപാതകത്തിലെത്തിയതെന്നാണു നിഗമനം.
ഷെറിന്‍ തനിച്ചാണ്‌ കൊലപാതകവും തെളിവുനശിപ്പിക്കലും നടത്തിയതെന്ന്‌ പോലീസ്‌ പൂര്‍ണമായും വിശ്വസിക്കുന്നില്ല. ഷെറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലരെ സ്‌റ്റേഷനിലേക്ക്‌ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു.യു.എസ്‌. പൗരത്വമുണ്ടെങ്കിലും അവിടെ അവിടെ നിരവധി ചെക്ക്‌ കേസുകളില്‍ പ്രതിയായ ഷെറിന്‍ നാട്ടിലെത്തിയതും മടങ്ങിപ്പോകാതിരുന്നതും അമേരിക്കന്‍ പോലീസിനെയും നിയമനടപടികളെയും ഭയന്നായിരുന്നു. വീട്ടിലെ മുടിയനായ പുത്രനായിരുന്നു ഷെറിനെന്ന് മാതാവ് മറിയാമ്മയും പോലീസിനോട് പറഞ്ഞു. 2003-ല്‍ നാട്ടിലെത്തിയ ഷെറിന്‍ ഇടയ്‌ക്കു ശ്രീലങ്കയില്‍ പോയാണ്‌ പാസ്‌പോര്‍ട്ട്‌ പുതുക്കിയത്‌.
ജോയിയെ വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കല്ലാതെ മറ്റ് ആയുധങ്ങള്‍ ഉണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് ഊഴത്തില്‍ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക്‌, മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച ആയുധം, കത്തിക്കാന്‍ ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ ഇടം, പെട്രോള്‍ വാങ്ങിയ ജാറുകള്‍ എന്നിവയടക്കം വിവിധ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന്‌ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഷെറിനെ ശാരീരികമായി ഉപദ്രവിക്കരുതെന്നും 48 മണിക്കൂര്‍ ഇടവിട്ട്‌ ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തണമെന്നും തിരികെ കോടതിയില്‍ ഹാജരാക്കുന്ന ഒമ്പതിനു വൈകിട്ട്‌ നാലിന്‌ ചികില്‍സാരേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വലതു കൈ പമ്പാ നദിയില്‍, തല കണ്ടെടുത്തത് ചിങ്ങവനത്തു നിന്ന് ക്രൂരമായ കൊലപാതകം നടന്നതിങ്ങനെ 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top