ഞരമ്പ് മുറിച്ചശേഷം കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടി മരിച്ചു

ചെങ്ങന്നൂര്‍: കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടി മരിച്ചു. സംഭവം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് നടന്നത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. രണ്ടാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിനി വെണ്മണി സ്വദേശി ആതിരാ കൃഷ്ണനാ(20)ണ് മരിച്ചത്.

ഞരമ്പ് മുറിച്ച ശേഷം കോളജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല.

Latest
Widgets Magazine