ചെന്നെയില്‍ കര്‍ണ്ണാടക ആര്‍ടിസി ബസില്‍ തീപിടുത്തം; യാത്രക്കാര്‍ സുരക്ഷിതര്‍

ചെന്നൈയില്‍ കര്‍ണ്ണാടക ആര്‍ടിസിയുടെ ഐരാവതം എസി ബസില്‍ തീപിടുത്തം. പുലര്‍ച്ചെ 8.30 തോടു കൂടിയായിരുന്നു സംഭവം. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

ഡ്രൈവറും കണ്ടക്ടറുമടക്കം 44 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ചെന്നൈയിലെ പൂന്താമല്ലി ഹൈറോഡില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

തീപിച്ചത് ശ്രദ്ധയില്‍ പെട്ടതോടെ ഡ്രൈവര്‍ റോഡിന്റെ വശം ചേര്‍ന്ന് ബസ് നിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുകയും ചെയ്തു.

അഗ്നിശമനാ സേനാ പ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി ഒരു മണിക്കൂറിനകം തീയണച്ചു. യാത്രക്കാരുടെ ലഗേജുകള്‍ ചിലത് തീപിടുത്തത്തില്‍ കത്തിയിട്ടുണ്ട്.

കഴിഞ്ഞ ആറു മാസത്തിനിടെ ഇതേ സ്ഥലത്ത് എസി ബസില്‍ സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്.

Latest
Widgets Magazine