ചെന്നൈ പ്രളയം :മനുഷ്യന്‍ നിസ്സാരനെന്ന്‌ സ്വയം തിരിച്ചറിഞ്ഞ നിമിഷമെന്ന് മോഹന്‍ലാല്‍

ചെന്നൈ: തമിഴ്‌നാടിനെ ദുരിതത്തിലാക്കിയ ചെന്നൈ പ്രളയത്തില്‍ തനിക്കുണ്ടായ അനുഭവം ആരാധകരുമായി പങ്കുവച്ച്‌ മോഹന്‍ലാലിന്റെ ബ്ലോഗ്‌. ആറു പേജ്‌ നീളുന്ന ബ്ലോഗില്‍ പ്രളയത്തില്‍ ചെന്നൈയില്‍ കുടുങ്ങിയതിന്‌ ഇടയില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ക്ക്‌ പുറമെ നേരില്‍കണ്ട പല കാര്യങ്ങളുടെയും വിവരണം താരം ബ്ലോഗില്‍ നല്‍കുന്നു.
‘മലയാളികള്‍ എന്നെ സ്‌നേഹത്തോടെ സൂപ്പര്‍ താരം എന്ന്‌ വിളിക്കാറുണ്ട്‌. അമാനുഷികമായ പല കാര്യങ്ങളും ഞാന്‍ സിനിമയില്‍ ചെയ്‌തിട്ടുണ്ട്‌. പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്‌. വലിയ ആളാണ്‌ എന്നാണ്‌ വയ്‌പ്. എന്നാല്‍ ഒരാഴ്‌ച ചുറ്റിലും ചൂഴ്‌ന വെള്ളത്തില്‍ ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ്‌ എത്രമേല്‍ നിസ്സാരനാണ്‌ ഞാനെന്ന്‌ എനിക്ക്‌ മനസിലായതെന്നും’ മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.ചെന്നൈയില്‍ പ്രളയം തീര്‍ത്ത ദുരന്തങ്ങളുടെ വ്യക്‌തമായ വിവരണം താരം നല്‍കുന്നുണ്ട്‌. അയല്‍ സംസ്‌ഥാനക്കാര്‍ക്കായി കേരളം ചെയ്‌ത സഹായങ്ങളെ എടുത്തുകാണിച്ച ലാല്‍ ചെന്നൈ കേരളത്തിനുള്ള മുന്നറിയിപ്പാണെന്നും ഓര്‍മിപ്പിച്ചു.

വെള്ളപ്പൊക്കത്തിന്‍റെ ദുരിതത്തില്‍ പെട്ടുപോയപ്പോള്‍ ആളുകളിലെ മനുഷ്യത്വം പുറത്തുവന്നത് കണ്ടു. സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും വ്യത്യസ്ത തലത്തിലുള്ള മനുഷ്യർ ഒരിമിക്കുന്ന കാഴ്ച കണ്ട് സന്തോഷിച്ചു. തന്റെ പ്രിയ നഗരമായ ചെന്നൈയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ദു:ഖം രേഖപ്പെടുത്തിയ ലാല്‍ ‘ഒരു മഴത്തുള്ളിയുടെ ശക്തി പോലും മനുഷ്യനില്ല’ എന്ന പാഠമാണ് പ്രളയം നല്‍കുന്നതെന്നും കൂട്ടിച്ചേർത്തു.ചെന്നൈയിലെ പ്രളയക്കാഴ്ച കണ്ട് െെഹദരാബാദിലെത്തിയ താൻ രാത്രി കൊച്ചിയിലും തിരുവനന്തപുരത്തും നിർത്താതെ മഴ പെയ്യുന്നത് സ്വപ്നം കണ്ടെന്നും പറഞ്ഞാണ് ബ്ലോഗം അവസാനിപ്പിക്കുന്നത്. ഒടുവില്‍ പ്രളയത്തോട്‌ കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ്‌ താരം ബ്ലോഗ്‌ അവസാനിപ്പിച്ചത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഹന്‍ലാലിന്റെ ബ്ലോഗ്‌ വായിക്കാം

Top