അഗതി മന്ദിരത്തില്‍ ഒരു മാസത്തിനിടെ മരിച്ചത് 60 അന്തേവാസികള്‍; അവയവ കച്ചവടമെന്ന് വ്യാപക ആരോപണം

ചെന്നൈ: അഗതി മന്ദിരത്തിലെ അന്തേവാസികള്‍ കൂട്ടത്തോടെ മരിക്കുന്നു. അവയവ കച്ചവടമെന്ന് ആരോപണം. മനസാക്ഷിയെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് കാഞ്ചീപുരത്തുനിന്നും പുറത്തുവരുന്നത്. മലയാളിയായ ഫാ. ആര്‍വി തോമസാണ് കാഞ്ചീപുരം ഉതിരമേരൂരിലുള്ള സെയ്ന്റ് ജോസഫ് അഗതി മന്ദിരം നടത്തുന്നത്.

അവയവ കട്ടവടം നടന്നെന്നുള്ള നാട്ടുകാരുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരു മാസത്തിനിടെ 60അന്തേവാസികള്‍ മരിച്ചതായി കണ്ടെത്തിയത്. സാമൂഹിക ക്ഷേമ വകുപ്പ് അധികൃതരാണ് അന്വേഷിക്കുന്നത്. മരണപ്പെട്ടവരുടെ അവയവങ്ങള്‍ കച്ചവടം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പ്രവര്‍ത്തനം നിയമാനുസൃതമാണെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും മന്ദിരം നടത്തുന്ന ഫാ.ആര്‍.വി. തോമസ് പ്രതികരിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി അഗതികളായ വയോധികര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. നിലവില്‍ മുന്നൂറിലധികം അന്തേവാസികളുണ്ട്. കഴിഞ്ഞദിവസം ഇവിടെനിന്ന് പുറപ്പെട്ട ആംബുലന്‍സില്‍ നിന്ന് കരച്ചില്‍ കേട്ട് നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. വാഹനത്തിനുള്ളില്‍ വയോധികയായ സ്ത്രീയെയും പുരുഷനെയും കൂടാതെ മൃതദേഹവും കണ്ടെത്തി. തുടര്‍ന്നാണ് മന്ദിരത്തിനെതിരേ പരാതിയുമായി നാട്ടുകാരെത്തിയത്.

കഴിഞ്ഞ രണ്ടുദിവസമായി സാമൂഹിക ക്ഷേമവകുപ്പ് അധികൃതരും റവന്യു വകുപ്പ് അധികൃതരും പോലീസും ഇവിടെ പരിശോധന നടത്തി. അന്തേവാസികളെ ഉടന്‍ ഇവിടെനിന്ന് മാറ്റണമെന്ന് സാമൂഹിക ക്ഷേമ വകുപ്പ്, ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ദിരത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ആര്‍.ഡി.ഒ. നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സും ഇവിടെ പരിശോധന നടത്തി.

ശവസംസ്‌കാരം നടത്താന്‍ ഇവിടെത്തന്നെ സെമിത്തേരിയുമുണ്ട്. സര്‍ക്കാര്‍ അനുമതിയോടെയാണ് സെമിത്തേരിയുടെ പ്രവര്‍ത്തനമെന്നാണ് മന്ദിരം അധികൃതരുടെ വിശദീകരണം.

Top