1991 ല്‍ ആര്‍എസ്എസുമായി സഖ്യമുണ്ടാക്കിയത് ആര്യാടന്‍ മുഹമ്മദ്; ആര്‍എസ്എസ് വോട്ടുമറിച്ചു; കോണ്‍ഗ്രസ് ബിജെപിയെ വഞ്ചിച്ചു

തിരുവനന്തപുരം: കേരളത്തിലെ കോലീബി സഖ്യത്തിന് പിന്നില്‍ ആര്യാടന്‍ മുഹമ്മദാണെന്ന് ചെറിയാന്‍ ഫിലിപ്പിന്റ വെളിപ്പെടുത്തല്‍. അക്കാലത്ത് കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരുടെ പ്രധാന വക്തവായിരുന്നു ചെറിയാന്‍ ഫിലിപ്പ്. അതുകൊണ്ട് തന്നെയാണ് ചെറിയാന്‍ ഫിലപ്പിന്റെ ഈ പോസ്റ്റ് ചര്‍ച്ചയാകുന്നത്. എല്ലാത്തിനും പിന്നില്‍ ആര്യാടനായിരുന്നു. മുസ്ലിം ലീഗിന്റെ പിന്തുണയോടെ കരുണാകരന്‍ ഇത് നടപ്പാക്കിയെന്നും ചെറിയാന്റ ഫിലിപ്പ് പറയുന്നു.

ചെറിയാന്‍ ഫിലപ്പിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് താഴെ..
1991 ലെ ബിജെപി കോണ്‍ഗ്രസ് സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടന്‍ മുഹമ്മദ് ആണ്. അന്ന് ജില്ല കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വന്‍തോതില്‍ മുന്നേറ്റം ഉണ്ടായ സാഹചര്യത്തില്‍ ആര്‍ എസ് എസുമായി രഹസ്യ ധാരണ ഉണ്ടാക്കാതെ യു ഡി എഫിന് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്നു ആര്യാടന്‍ 1991 ഏപ്രില്‍ 3 നു ഇന്ദിര ഭവനില്‍ ചേര്‍ന്ന കെപി സി സി ഭാരവാഹികളുടെ യോഗത്തില്‍ ശക്തമായി വാദിച്ചു .അന്ന് എ കെ ആന്റണി കെ പി സി സി പ്രസിഡന്റും വി എം സുധീരന്‍ വൈസ് പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായിരുന്നു. ആര്യാടന്റെ ആശയം മുസ്ലിം ലീഗിന്റെ പിന്തുണയോടെ കെ കരുണാകരന്‍ പ്രാവര്‍ത്തികമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പുതന്നെ കെ കരുണാകരന്‍ ആര്‍എസ്എസ് നേതൃത്വവുമായി ധാരണയുണ്ടാക്കിയിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്ന് ഒ രാജഗോപാല്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ആണ്. ആര്‍ എസ് എസിന്റെ മുതിര്‍ന്ന പ്രചാരകനായ പി പി മുകുന്ദനെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചത് ആയിടെയാണ്. തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍പിള്ളയേയും മഞ്ചേശ്വരത്ത് കെ ജി മാരാരെയും രഹസ്യമായി സഹായിക്കാമെന്ന് കരുണാകരന്‍ ഏറ്റിരുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെയും മഞ്ചേശ്വരത്ത് ലീഗിന്റെയും സ്ഥാനാര്‍ത്ഥികളെ പേരിന് നിര്‍ത്തുമെങ്കിലും പ്രചരണം മൂര്‍ച്ഛിക്കുമ്പോള്‍ അവര്‍ പ്രവര്‍ത്തന രംഗത്തുനിന്നും പിന്മാറുമെന്നാണ് കരുണാകരന്‍ ഉറപ്പു നല്‍കിയത്.

ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെന്ന നിലയില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. കെ രത്‌നസിംഗിനെയും ബേപ്പൂര്‍ നിയമസഭാ മണ്ഡത്തില്‍ ഡോ. കെ മാധവന്‍കുട്ടിയെയും യു ഡി എഫ് പിന്തുണയ്ക്കും, പ്രത്യുപകാരമായി യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ അയ്യായിരത്തില്‍ താഴെമാത്രം വോട്ടു വ്യത്യാസമുള്ള അറുപതു മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടുകള്‍ യു ഡി എഫിന് മറിച്ചു നല്‍കണമെന്നായിരുന്നു ധാരണ. എന്നാല്‍, യു ഡി എഫുകാര്‍ ധാരണപ്രകാരം ബിജെപിക്കാര്‍ക്ക് വോട്ടു നല്‍കി സഹായിക്കാതെ അവരെ നിഷ്‌ക്കരണം വഞ്ചിച്ചു.തിരുവനന്തപുരം ഈസ്റ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി വിജയകുമാര്‍ കരുണാകരന്റെ നിര്‍ദ്ദേശംപാലിക്കാതെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയി വിജയിച്ചു .

മഞ്ചേശ്വരത്തു ലീഗിലെ ചെര്‍ക്കളം അബ്ദുള്ളയോടു കെ ജി മാരാര്‍ ആയിരം വോട്ടിന്റെ മാത്രം വ്യത്യാസത്തിലാണ് തൊറ്റതു. ബിജെപിയിലെ കേഡര്‍ സ്വഭാവമുള്ള ആര്‍എസ്എസ് വിഭാഗം ധാരണപ്രകാരം മിക്കയിടങ്ങളിലും വോട്ടു മറിച്ചതുകൊണ്ടാണ് 1991ല്‍ യു ഡി എഫ് വന്‍വിജയം നേടിയത്

Top