ഛത്തീസ്ഗഡില്‍ 50 സീറ്റോടെ  കോണ്‍ഗ്രസ് അധികാരം പിടിക്കും!! തന്ത്രമൊരുക്കി രാഹുല്‍ ഗാന്ധി; ബിജെപി നേതാക്കളെല്ലാം മൗനത്തിൽ 

റായ്പൂര്‍: ബിജെപിക്ക് ഞെട്ടൽ നൽകി കോൺഗ്രസ് മുന്നേറ്റം.  ഛത്തീസ്ഗഡില്‍ 50 സീറ്റോടെ  കോണ്‍ഗ്രസ് അധികാരത്തിലെത്തും.അധികാരനീക്കത്തിനായി ചടുലതന്ത്രസങ്കൽ ഒരുക്കി രാഹുൽ ഗാന്ധി.
 ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കയാണ്  കോണ്‍ഗ്രസ്. സംസ്ഥാനത്ത് അപ്രതീക്ഷിതമായി അധികാരത്തിലെത്തുമെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതോടെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുതിയ തന്ത്രങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. കര്‍ണാടകത്തില്‍ പാര്‍ട്ടി പയറ്റിയ അതേ തന്ത്രമാണ് ഇവിടെ ഒരുക്കുന്നത്. സംസ്ഥാന ഘടകം മുഴുവന്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ബിജെപി നേതാക്കളെല്ലാം മൗനത്തിലുമാണ്. കാര്‍ഷിക മേഖലകളില്‍ കോണ്‍ഗ്രസിന് ലഭിച്ച വന്‍ പിന്തുണയാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്. ഇവിടെയും രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പിന്നിലെന്നാണ് വിലയിരുത്തല്‍. മധ്യപ്രദേശിലെ അതേ വിധി തന്നെ ഇത്തവണ ഛത്തീസ്ഗഡില്‍  ഉണ്ടാവും. എല്ലാ മണ്ഡലത്തിലെയും നേതാക്കളോട് കരുതിയിരിക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്. ഫലം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് രാഹുല്‍ ഒരു സര്‍പ്രൈസ് നടത്തുമെന്നാണ് പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിന് ഇതേ കുറിച്ച് അറിവുണ്ട്.
 ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ തീര്‍ത്തും പോസിറ്റീവായ കാര്യങ്ങളാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. 50 സീറ്റ് പാര്‍ട്ടി നേടുമെന്നാണ് വിലയിരുത്തല്‍. എല്ലാവരും ഒരേ സ്വരത്തില്‍ മറഞ്ഞത് രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തെ കുറിച്ചാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമായി തോന്നിയെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. കര്‍ഷകര്‍ക്കിടയില്‍ അദ്ദേഹം ജനകീയനായ നേതാവാണ്. മോദിയേക്കാളും രാഹുലിന്റെ പ്രചാരണമാണ് കര്‍ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ 52 ശതമാനം വോട്ട് ബാങ്ക് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് വ്യക്തമാകുന്നത്.
രാഹുല്‍ കര്‍ഷക വിഷയങ്ങളില്‍ ഉറച്ച് നിന്നപ്പോള്‍ ഒന്നും പറയാനില്ലാത്ത അവസ്ഥയിലായിരുന്നു മോദിയും അമിത് ഷായും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വ്യക്തിപരമായി ആക്രമിച്ച് കൊണ്ടുള്ള മോദിയുടെ പ്രചാരണം വന്‍ പ്രതിഷേധമാണ് കര്‍ഷകരില്‍ നിന്നുണ്ടാക്കിയത്. വിഷയങ്ങള്‍ പറയാനില്ലാത്തതിനലാണ് പ്രധാനമന്ത്രി ഇത്തരം നീക്കം നടത്തുന്നതെന്നാണ് വിമര്‍ശനം. അമിത് ഷാ അര്‍ബന്‍ മാവോവാദികള്‍, കുടിയേറ്റ വിഷയം, അയോഗ്യ തുടങ്ങി അസംബന്ധ കാര്യങ്ങളാണ് ഉന്നയിച്ചത്. ഈ രണ്ട് പ്രചാരണങ്ങളും ബിജെപിയെ വീഴ്ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്നാണഅ വ്യക്തമാകുന്നത്.
പ്രാദേശിക തലം മുതല്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഛത്തീസ്ഗഡ് ഘടകത്തോട് ആവശ്യപ്പെട്ടത്. നിരീക്ഷകര്‍, ജില്ലാ കമ്മിറ്റികള്‍, വോട്ടിംഗ് ട്രെന്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരിക്കണം കോണ്‍ഗ്രസിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടതെന്നും രാഹുല്‍ നിര്‍ദേശിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കാത്ത തരത്തിലുള്ള അഭിപ്രായങ്ങളാണ് ജനങ്ങളില്‍ നിന്നുണ്ടായത്. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് പിഎല്‍ പൂനിയ രാഹുലിന് നല്‍കി റിപ്പോര്‍ട്ടിലാണ് പാര്‍ട്ടി 50 സീറ്റുകള്‍ നേടുമെന്ന് ഉള്ളത്.
മോദി തരംഗമില്ല 
ബിജെപിക്കുണ്ടാവുന്ന ഏറ്റവും വലിയ തിരിച്ചടി മോദി തരംഗമില്ലെന്നതാണ്. അതുകൊണ്ട് ഭരണവിരുദ്ധ വികാരം ശക്തമാണ്. അദ്ദേഹത്തിന്റെ പ്രചാരണങ്ങളില്‍ ജനങ്ങളുടെ പ്രാതിനിധ്യവും കുറവായിരുന്നു. കര്‍ഷക വിഷയങ്ങള്‍ മോദി ഉന്നയിക്കുക പോലും ചെയ്തിരുന്നില്ല. ഗ്രാമീണ സാമ്പത്തിക മേഖലയെ തകര്‍ത്തത് മോദിയാണെന്ന് നിരവധി പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. നോട്ടുനിരോധവും വലിയ തിരിച്ചടിയായെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ് മികച്ച നിന്നതല്ല മറിച്ച് ബിജെപിയുടെ പരാജയങ്ങളാണ് കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവന്നിരിക്കുന്നത്.
നരേന്ദ്ര മോദി സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പരാജയം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇത്തവണ അദ്ദേഹം പ്രചാരണങ്ങളിലും കുറവ് വരുത്തിയിട്ടുണ്ട്. അതേസമയം ഗുജറാത്തിലും കര്‍ണാടകയിലും ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനറായിരുന്നു അദ്ദേഹം. തോല്‍വിയുടെ ഭാരം ഏറ്റെടുത്താല്‍ അത് 2019ല്‍ തിരിച്ചടിയാവുമെന്ന് അദ്ദേഹത്തിനറിയാം. തോല്‍വിയുടെ ബാധ്യത രമണ്‍ സിംഗിന് നല്‍കാനാണ് മോദിയുടെ നീക്കം.
ബിലാസ്പൂര്‍, മുംഗെലി, ബലോദ ബസാര്‍, ജംഗ്ജിര്‍ ചമ്പ, എന്നീ മേഖലകളില്‍ ഇതുവരെ കാണാത്ത കുതിപ്പ് കോണ്‍ഗ്രസ് നടത്തും ഇവിടെയുള്ള ഒബിസി വോട്ടുകള്‍ രാഹുലിന്റെ പ്രചാരണം കൊണ്ടാണ് കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ തീരുമാനിച്ചത്. ഇത് അജിത് ജോഗിയുടെ കോട്ടയാണ്. കരുത്തനായ നേതാവിന്റെ സാന്നിധ്യമാണ് കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നത്. അതേസമയം അമിത ആഘോഷങ്ങള്‍ വേണ്ടെന്നും ഫലത്തിന് മുമ്പ് അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട. ജയിക്കുന്നവര്‍ മറ്റൊരു സംസ്ഥാനത്തേക്ക് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ ചാടിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ഇവിടെയാണ് രാഹുല്‍ കര്‍ണാടക തന്ത്രം ഉപയോഗിക്കുന്നത്. എല്ലാ എംഎല്‍എമാരെയും മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുകയോ അതല്ലെങ്കില്‍ ഏതെങ്കിലും റിസോര്‍ട്ടില്‍ താമസിപ്പിക്കുകയോ ചെയ്യാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മുമ്പ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും എംഎല്‍എമാരും ബിജെപിയിലേക്ക് ചാടിയ ചരിത്രമുണ്ട്. ഇത് ഒഴിവാകാനാണ് രാഹുലിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയത് ഇങ്ങനെ…. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഏറ്റവും മോശം അവസ്ഥയിലായിരുന്നു തുടക്കത്തില്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുല്‍ ഒരുക്കിയ തന്ത്രങ്ങള്‍ അതേപടി പ്രയോഗിച്ചാണ് കോണ്‍ഗ്രസ് തിരിച്ചുവന്നത്. മോദിയെയും അമിത് ഷായെയും അവഗണിക്കാനായിരുന്നു ആദ്യ നിര്‍ദേശം. അവര്‍ എന്തു പറഞ്ഞാലും അതില്‍ പ്രകോപിതരാവരുതെന്നും കാര്‍ഷിക മേഖല ലക്ഷ്യമിട്ടായിരിക്കണം പ്രവര്‍ത്തനമെന്നുമാണ് രാഹുല്‍ നിര്‍ദേശിച്ചത്. ഇത് ബിജെപിയെ ഞെട്ടിച്ചിരുന്നു.
കാര്‍ഷിക വായ്പ എഴുതി തള്ളാന്‍ രമണ്‍ സിംഗിന് മോദിയെ സമീപിക്കേണ്ടി വന്നത് ഈ നീക്കം കാരണമാണ്. വോട്ട് ബാങ്കില്‍ കുറവ് കോണ്‍ഗ്രസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത് വോട്ടിംഗില്‍ വന്ന കുറവാണ്. 76.35 ശതമാനമാണ് കുറവ്. 2013നെ അപേക്ഷിച്ച 1.05 ശതമാനത്തിന്റെ കുറവാണിത്. അതും ബിജെപിയുടെ നഗര വോട്ടര്‍മാര്‍ക്കിടയിലാണ് കുറവ് വന്നിരിക്കുന്നത്. എന്നാല്‍ ഗ്രാമീണ മേഖലയില്‍ വര്‍ധിക്കുകയും ചെയ്തു. ബിജെപിയോടുള്ള ജനവിരുദ്ധ വികാരം ശക്തമാണെന്ന് ഇത് സൂചിപ്പിക്കുന്നു. 24 മണ്ഡലങ്ങളില്‍ സ്ത്രീകളുടെ വോട്ടില്‍ കുതിപ്പുണ്ടാക്കിയിരിക്കുകയാണ്. ഇവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരാണ്.
Latest
Widgets Magazine