ചട്ടങ്ങൾ കാറ്റിൽ പറത്തി ശ്രീ ശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ചീഫ് ജസ്റ്റിസ്…ആൾ ദൈവത്തിനായി കണ്ണടക്കുന്നു നീതിപീഠം !.

ഗുവാഹട്ടി: ആൾദൈവങ്ങൾക്കായി ഡ്രൈവറായും നീതിപീഠത്തിലെ ചീഫ് ജസ്റ്റിസ് !..നിയമം എങ്ങനെ ഇത്തരക്കാർ പാലിക്കുമെന്നും സംശയം ?ചട്ടങ്ങൾ കാറ്റിൽ പറത്തി ജുഡീഷ്യറിക്ക് അപമാനമായ ഈ പ്രവർത്തിക്കു എതിരെ കടുത്ത ജനരോക്ഷം ഉയരുകയാണ് . ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെ സ്വന്തം വാഹനത്തില്‍ വിമാനത്താവളത്തിലെത്തിച്ച ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിസിന് എതിരെ ബാര്‍ അസോസിയേഷൻ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തി . ഗുവാഹട്ടി ചീഫ് ജസ്റ്റിസ് അജിത് സിങാണ് സ്വന്തം വാഹനത്തില്‍ ശ്രീ ശ്രീ രവിശങ്കറിനെ ഗുവാഹട്ടി വിമാനത്താവളത്തിലെത്തിച്ചത്.

കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ജസ്റ്റിസ് അജിത് സിങും അടുത്ത സീറ്റില്‍ ശ്രീ ശ്രീ രവിശങ്കറും ഇരിക്കുന്ന ചിത്രം പുറത്തായതോടെയാണ് രൂക്ഷവിമര്‍ശനവുമായി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. ജസ്റ്റിസിന്റെ പ്രവൃത്തി അപലപനീയമാണ്. ഹൈക്കോടതി ചട്ടങ്ങള്‍ ലംഘിക്കുന്ന പ്രവൃത്തിയാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ബാര്‍ അസോസിയേഷന്റെ പറഞ്ഞു.ഗുവാഹട്ടിയില്‍ സംഘടിപ്പിച്ച വടക്കു കിഴക്കന്‍ തദ്ദേശീയരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍. സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്ന ശ്രീ ശ്രീയെ വിമാനത്താവത്താവളത്തില്‍ കൊണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ബാര്‍ അസോസിയേഷന്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ജസ്റ്റിസ് അജിത് സിങിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനാണ് ബാര്‍ അസോസിയേഷന്റെ തീരുമാനം.

ശ്രീ ശ്രീ രവിശങ്കർക്കെതിരേ നിരവധി കേസുകൾ കോടതിയിൽ ഉണ്ട്. സുപ്രീം കോടതിയിലടക്കം. പാരിസ്ഥിതിക വിഷയങ്ങൾ, സാമ്പത്തില ക്രയ വിക്രയങ്ങൾ, നികുതി, റവന്യൂ റിട്ടേൺ അങ്ങിനെ പലതും. ഈ കേസുകളിൽ നീതീ പൂർവ്വമായ വിധി പ്രസ്താവങ്ങൾ വരുമെന്ന് എങ്ങിനെ പൊതുജനങ്ങൾക്ക് വിശ്വസിക്കാനാകും. ആൾ ദൈവങ്ങളും, ന്യായാധിപരുമായുള്ള ബന്ധങ്ങൾ മുമ്പും പുറത്തുവന്നിട്ടുണ്ട്.

 

Latest
Widgets Magazine