കത്തോലിക്ക സഭക്കാരനായതിൽ അഭിമാനമുണ്ടെന്ന് കേരള ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്..സീറോ ഭൂമികുംഭകോണം ,ചേരിതിരിഞ്ഞ് കൂട്ടയടി!…

മംഗളൂരു : കത്തോലിക്ക സഭക്കാരനായതിൽ അഭിമാനമുണ്ടെന്ന് കേരള ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് . മംഗളൂരു ബിഷപ്പ് ഹൗസിൽ കത്തോലിക്ക സഭ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക സഭയിൽ നിന്നുള്ള ആദ്യ കേരള ചീഫ് ജസ്റ്റിസാണ് താനെന്നും അദ്ദേഹം പറഞ്ഞു.ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നേരത്തെ മംഗളൂരു ബിഷപ്പ് ഹൗസ് സന്ദർശിച്ച കാര്യം മംഗളൂരു ബിഷപ്പ് ഡോ: അലോഷ്യസ് പോൾ ഡിസൂസ സ്വാഗത പ്രസംഗത്തിൽ അനുസ്മരിച്ചു. കേരളം ദൈവത്തിന്റെ നാടാണ് .നിരവധി പുണ്യാളന്മാരെ സംഭാവന ചെയ്ത സ്ഥലമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തോലിക്ക സഭയുടെ രത്നങ്ങളിൽ ഒരാളാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കെന്നും അദ്ദേഹം പറഞ്ഞു.

സഭ തനിക്ക് തന്ന സ്വീകരണവും ആദരവും അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഈ വഴി താൻ തെരഞ്ഞെടുത്തതല്ല , യാദൃശ്ചികമായി എത്തിയതാണ്. എന്നാൽ അത് ദൈവത്തിന്റെ തീരുമാനമാണെന്ന് മനസ്സിലായ നിമിഷം മുതൽ ഞാൻ കഠിന പ്രയത്നം ചെയ്തു. അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറിവും കഠിന പ്രയത്നവും മാത്രം പോരാ ദൈവത്തിന്റെ അനുഗ്രഹവും നമുക്ക് വേണം. ആ അനുഗ്രഹമില്ലാതെ നമുക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നേരത്തെ ബിഷപ്പ് ഹൗസിലെത്തിയ ചീഫ് ജസ്റ്റിസിനെ മംഗളൂരു ബിഷപ്പ് ഡോ: അലോഷ്യസ് പോൾ ഡിസൂസ സ്വീകരിച്ചു. നിരവധി സഭാ വിശ്വാസികളും പുരോഹിതരും ചീഫ് ജസ്റ്റിസിനെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.
അതേസമയം ഭൂമി വിവാദത്തിൽ സഭയിലെ വൈദിക സമിതിയിൽ കൂട്ടയടി …ഒടുവിൽ പോലീസ് ഇടപെടൽ വന്നു ,തമ്മിലടിച്ചവരെ ഒഴിവാക്കാൻ .

ഒടുവിൽ സഭയിലെ കോടികണക്കിന് സാമ്പത്തിക ക്രമക്കേട് വിഷയം മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനം. ഭൂമി ഇടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. വൈദികര്‍ പരസ്യ പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും തീരുമാനം ഉണ്ടായെങ്കിലും ഇരു ചേരികളായി അടി നടന്നു എന്നാണ് റിപ്പോർട്ട് .

കര്‍ദിനാള്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാട് ആലഞ്ചേരിയെ പിന്തുണക്കുന്ന വൈദികര്‍ യോഗത്തിലെടുത്തു. തന്‍റെ ഭാഗം വിശദീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. അതേസമയം യോഗം നടന്നുകൊണ്ടിരിക്കെ പുറത്ത് കര്‍ദ്ദിനാള്‍ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ട് ഇവരെ സ്ഥലത്ത് നിന്ന് നീക്കി എന്നാണ് പറച്ചിൽ. എന്നാൽ ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.ഒടുവിൽ സഭഭൂമി വിവാദം മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനമായി

Top