മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു

കായംകുളത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ഇമാം പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍ തെരുവ് ജുമാ മസ്ജിദ് ഇമാം ആദിക്കാട്ടുകുളങ്ങര തറയില്‍ തെക്കതില്‍ മുഹമ്മദ് ഷിയാഖ് ജൗഹരിയെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. കുട്ടിയുടെ അവസ്ഥ ചൂണ്ടികാണിച്ച് പള്ളിക്കാര്‍ പരാതി നല്‍കിയെങ്കിലും കൂടുതല്‍ നടപടികള്‍ ഇല്ലാത്തതിനാലാണ് വീട്ടുകാര്‍ പോലീസിനെ സമീപിച്ചത്. നേരത്തെ സംഭവം വിവാദമായതിനെ തുടര്‍ന്ന് ജൗഹരി രാജിവെച്ച് പുറത്തുപോയിരുന്നുവെങ്കിലും,
രണ്ട് ദിവസം മുമ്പ് വീണ്ടും ഇമാമായി ചുമതല ഏറ്റെടുക്കുകയായിരുന്നു.

Latest
Widgets Magazine